ചലച്ചിത്രം

'താടി വടിച്ചു പണിക്കു പോകാന്‍ സമയമായി'; ചിത്രവുമായി ഷാരുഖ് ഖാന്‍, വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ര്‍ഷങ്ങള്‍ക്കു ശേഷം പ്രിയ താരത്തെ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ഷാരുഖ് ഖാന്‍ ആരാധകര്‍. താരത്തിന്റെ പുതിയ ചിത്രം പത്താന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. താരത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ചതോടെ ഷാരുഖും ഏറെനാളായി വീട്ടിലായിരുന്നു. ഈ സമയം കൊണ്ട് താടിക്കാരനായിരിക്കുകയാണ് ഷാരുഖ്. എന്നാല്‍ ഇപ്പോള്‍ താടിയെല്ലാം വടിച്ച് ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച രസകരമായ കുറിപ്പിലൂടെയാണ് താരം ഷൂട്ടിങ് ആരംഭിക്കുന്ന വിവരം ആരാധകരെ അറിയിച്ചത്. 

താടിലുക്കിലുള്ള തന്റെ ബ്ലാക്ക് ആന്റ് വൈറ്ററ്റ് ചിത്രം പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്. 'അവര്‍ പറയുന്നു ദിവസങ്ങളും മാസങ്ങളും താടിയുംകൊണ്ട് സമയത്തെ അളക്കാമെന്ന്. ഇപ്പോള്‍ താടി വടിച്ച് ജോലിക്ക് കയറേണ്ട സമയമായെന്നു തോന്നുന്നു. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന എന്നാവര്‍ക്കും ആശംസകള്‍. സുരക്ഷിതവും ആരോഗ്യപ്രദവുമായ ദിവസങ്ങളും മാസങ്ങളുമാകട്ടെ, ലവ് യൂ ഓള്‍'- ഷാരുഖ് കുറിച്ചു. 

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരത്തിന്റെ പോസ്റ്റ്. നിരവധി പേരാണ് പത്താന്റെ വിശേഷങ്ങള്‍ ചോദിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. 2018 ല്‍ പുറത്തിറങ്ങിയ സീറോയാണ് താരത്തിന്റെ അവസാന ചിത്രം. ഇത് വലിയ ശ്രദ്ധ നേടാതിരുന്നതോടെയാണ് താരം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തത്. കഴിഞ്ഞ വര്‍ഷമാണ് പത്താന്‍ പ്രഖ്യാപിക്കുന്നത്. ഈ വര്‍ഷം സിനിമ റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2022 ലേക്ക് മാറ്റുകയായിരുന്നു. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത