ചലച്ചിത്രം

നടൻ ഷമൻ മിത്രു കോവിഡ് ബാധിച്ചു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; തമിഴ് നടനും ഛായാ​ഗ്രാഹകനുമായ ഷമൻ മിത്രു കോവിഡ് ബാധിച്ചു മരിച്ചു. 43 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. 

ഛായാ​ഗ്രാഹകൻ എന്ന നിലയിലാണ് ഷണൻ മിത്രു ആദ്യം ശ്രദ്ധ നേടുന്നത്. ഏതാനും സിനിമകളില്‍ ഛായാ​ഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്.  തുടർന്നാണ് 2019 ൽ പുറത്തിറങ്ങിയ തൊരട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. വളരെ അപ്രതീക്ഷിതമായാണ് താൻ അഭിനയത്തിലേക്ക് എത്തിയത് എന്ന് ഷമൻ പറഞ്ഞിരുന്നു. ഭാര്യയ്ക്കും അഞ്ചു വയസുകാരി മകൾക്കുമൊപ്പം ജീവിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു