ചലച്ചിത്രം

'എല്ലാം ശരിയാക്കാൻ' അസിഫ് അലി, പുതിയ ചിത്രവും തിയറ്റർ റിലീസിന്

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് തന്റെ ചിത്രം കുഞ്ഞെൽദോ തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് ആസിഫ് അലി അറിയിച്ചത്. ഇപ്പോൾ താരത്തിന്റെ രണ്ടാമത്തെ ചിത്രം കൂടി തിയറ്ററിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന എല്ലാം ശരിയാകുമാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. സെപ്റ്റർ 17നാണ് ചിത്രം തിയറ്ററിൽ എത്തുക. 

ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ട് ആസിഫ് അലി തന്നെയാണ് പ്രഖ്യാപനം നടത്തിയത്. ഈ മാസം നാലിന് റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കൊവിഡ് രണ്ടാംതരംഗം രൂക്ഷമായതോടെ റിലീസ് മാറ്റുകയായിരുന്നു. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. യുവജന പ്രസ്ഥാനത്തിലെ നേതാവായാണ് ചിത്രത്തിൽ ആസിഫ് അലി എത്തുന്നത്. 

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ്  സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്
ആസിഫ് അലി നായകനാകുന്ന ചിത്രം എല്ലാം ശരിയാകും തിയറ്റർ റിലീസിന്. ഷാരിസ്, നെബിൻ, ഷാൽബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്‍റണി, ജെയിംസ് എലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി