ചലച്ചിത്രം

വലിയ പൊട്ടല്ല സ്ത്രീശാക്തീകരണം, ഉണ്ണി മുകുന്ദന്റെ അഭിനന്ദന കുറിപ്പ് വൈറൽ; 'സിക്സ് പാക്കല്ല നടനു വേണ്ട'തെന്ന് കമന്റുകൾ 

സമകാലിക മലയാളം ഡെസ്ക്

ർക്കല എസ് ഐ ആനി ശിവയുടെ ജീവിതം ചൂണ്ടിക്കാട്ടി നടൻ ഉണ്ണി മുകുന്ദൻ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് വൈറൽ. ‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത് എന്നുകുറിച്ചാണ് ആനി ശിവയുടെ ചിത്രം ഉണ്ണി പങ്കുവച്ചത്.  ആനി ശിവ യഥാർത്ഥ പോരാളി ആണെന്നും അവരുടെ ജീവിതം എല്ലാവർക്കും പ്രചോദനമാണെന്നും ഉണ്ണി കുറിച്ചു.

പതിനെട്ടാമത്തെ വയസ്സിൽ ഭർത്താവിനാലും സ്വന്തം വീട്ടുകാരാലും ഉപേക്ഷിച്ച് പിഞ്ചു കുഞ്ഞുമായി വീടുവിട്ടിറങ്ങിയ ആനി 12 വർഷത്തിനിപ്പുറം കാക്കിയണിഞ്ഞു നമുക്കിടയിലുണ്ട്. ഈ കഥയാണ് ഉണ്ണിയുടെ പോസ്റ്റിന് പിന്നിൽ. ആനിയെ അഭിനന്ദിക്കുമ്പോഴും നടന്റെ പോസ്റ്റിനെതിരെ വലിയ വിമർശനം തന്നെയാണ് ഉയർന്നിരിക്കുന്നത്. 

ആനി ശിവയെ പ്രശംസിക്കുന്നതോടൊപ്പം ഫെമിനിസ്റ്റുകളെ പരോക്ഷമായി പരിഹസിച്ചിരിക്കുന്നതാണ് 'പൊട്ട്' പരാമർശം എന്നാണ് വിമർശനം. "സിക്സ് പാക്കല്ല, ഭാവാഭിനയത്തിലൂടെയാണ് നല്ലൊരു നടനുണ്ടാവുന്നത്", തുടങ്ങിയ കമന്റുകളാണ് നടന്റെ പോസ്റ്റിനു ലഭിക്കുന്നത്. മോശം പോസ്റ്റാണെന്ന് സംവിധായകൻ ജിയോ ബേബി അടക്കം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം ഫെമിനിസ്റ്റുകളെ വിമർശിച്ചതിനെ ന്യായീകരിക്കുന്ന അഭിപ്രായങ്ങളും ഇക്കൂട്ടത്തിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത