ചലച്ചിത്രം

അതെന്നും എന്റെ ഏറ്റവും വലിയ നഷ്ടം; ലോഹിതദാസിന്റെ ഓർമയിൽ പൃഥ്വിരാജ്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയ സംവിധായകനും എഴുത്തുകാരനുമായ ലോഹിതദാസ് വിടപറഞ്ഞിട്ട് 12 വർഷമാവുകയാണ് ഇന്ന്. എന്നും ഓർമിക്കാൻ ഒരുപിടി സിനിമകൾ ബാക്കിയാക്കിയാണ് അദ്ദേഹം വിടപറഞ്ഞത്. ഇപ്പോൾ ലോഹിതദാസിന്റെ ഓർമകൾ പങ്കുവെക്കുകയാണ് നടൻ പൃഥ്വിരാജ്. ഇരുവരും ഒന്നിച്ച് പ്രവർത്തിച്ച ചക്രം എന്ന സിനിമയിലെ സെറ്റിൽ നിന്നുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. 

ലോഹിതദാസിനൊപ്പം മറ്റൊരു ചിത്രം ചെയ്യാനിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിയോ​ഗമെന്നും തന്റെ ഏറ്റവും വലിയ നഷ്ടമാണ് ഇതെന്നുമാണ് താരം കുറിക്കുന്നത്. ’ഒരു നടനെന്ന നിലയിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയാണ് ലോഹി സർ. അദ്ദേഹത്തോടൊപ്പമുള്ള ഒരൊറ്റ സിനിമ കൊണ്ട് അഭിനയത്തിന്റെ പല തലങ്ങളെ കുറിച്ച് എനിക്ക് മനസിലായി. അദ്ദേഹത്തോടൊപ്പം മറ്റൊരു ചിത്രം ചെയ്യാനിരിക്കവെയാണ് അദ്ദേഹം നമ്മെ വിട്ട് പോകുന്നത്. അതെന്നും എന്റെ വലിയൊരു നഷ്ടമായിരിക്കും. എന്നും നമ്മുടെ മനസിലുണ്ട്. ഇതിഹാസം’ - പൃഥ്വിരാജ് കുറിച്ചു. 

ലോഹിതദാസ് എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ചക്രം. 2003ലാണ് ചിത്രം പുറത്തിറങ്ങിയത്. മീര ജാസ്മിൻ നായികയായി എത്തിയ ചിത്രത്തിൽ ലോറി ഡ്രൈവറായാണ് പൃഥ്വിരാജ് എത്തുന്നത്. 54ാം വയസിൽ 2009 ലായിരുന്നു ലോഹിതദാസിന്റെ അപ്രതീക്ഷിത മരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു