ചലച്ചിത്രം

ജിമ്മിൽ നിന്ന് ജയറാമിന്റെ സ്റ്റൈലിഷ് ചിത്രം, പ്രായം റിവേഴ്സ് ​ഗിയറിലാണോയെന്ന് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമ ലോകത്തിൽ നിറഞ്ഞു നിൽക്കുകയാണ് ജയറാം. തമിഴിലും തെലുങ്കിലുമായി നിരവധി ബി​ഗ് ബജറ്റ് ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. അടുത്തിടെ താരത്തിന്റെ മേക്കോവർ വൻ വൈറലായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് താരത്തിന്റെ പുതിയ ചിത്രമാണ്. 

ജിമ്മിൽ നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് ബനിയനും ഷോർട്ട്സും ധരിച്ച് കൂൾ ലുക്കിലാണ് താരം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. യുവതാരങ്ങളിലെ മസിൽമാൻമാരായ ടൊവിനോ തോമസും ഉണ്ണി മുകുന്ദനും ചിത്രത്തിൽ കമന്റ് ചെയ്തിട്ടുണ്ട്. 

താരത്തിന്റെ സൗന്ദര്യമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. പ്രായം റിവേഴ്സ് ​ഗിയറിലാണോ എന്നാണ് ആരാധകരുടെ ചോദ്യം. അടുത്തിടെയായി ​ഗ്ലാമർ കൂടുന്നുവെന്നും അവർ പറയുന്നത്. സൂപ്പർതാരം പ്രഭാസിനൊപ്പമാണ് ജയറാമിന്റെ പുതിയ ചിത്രം. പ്രണയചിത്രം രാധേശ്യാമിലാണ് ജയറാം അഭിനയിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി