ചലച്ചിത്രം

'അരുവി' ഹിന്ദിയിലേക്ക്, അദിഥി ബാലന്റെ റോളിൽ ഫാത്തിമ സന ഷെയ്ഖ്

സമകാലിക മലയാളം ഡെസ്ക്

സിനിമ പ്രേമികളുടെ കയ്യടി നേടിയ തമിഴ് ചിത്രമാണ് അരുവി. എയ്ഡ്സ് ബാധിതയായ പെൺകുട്ടിയുടെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. അദിഥി ബാലനാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയത്. ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്. ബോളിവുഡ് നായിക ഫാത്തിമ സന ഷെയ്ഖാണ് ഹിന്ദിയിൽ നായികയായി എത്തുന്നത്. 

ഇ നിവാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപ്ലോസ് എന്റര്‍ടെയ്ന്‍മെന്റും ഫൈത്ത് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിര്‍മാതാക്കളാണ് സിനിമ പ്രഖ്യാപിച്ചത്. ഈ വർഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. മറ്റ് കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് പുറത്ത് വിടും.

തമിഴിൽ ഏറെ നിരൂപക-പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു അരുവി. അരുൺ പ്രഭു പുരുഷോത്തമൻ സംവിധാനം ചെയ്ത ചിത്രത്തിൽ അരുവി എന്ന കഥാപാത്രമായെത്തിയ അദിഥിയുടെ പ്രകടനം ഏറെ ശ്ര​ദ്ധ നേടി. ചിത്രത്തിന്റെ തിരക്കഥയും അരുണിന്റെത് തന്നെയായിരുന്നു. 2017-ലാണ് ചിത്രം പുറത്തിറങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി