ചലച്ചിത്രം

പുഴുവിന് ഒരു ചെറുപ്പക്കാരനെ വേണം, മമ്മൂട്ടിയുടെ സിനിമയിലേക്ക് അവസരം

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന പുഴുവിലേക്ക് അഭിനേതാക്കളെ തേടുന്നു. 16 നും 22നും ഇടയിൽ പ്രായം വരുന്ന ഒരു ചെറുപ്പക്കാരനെയാണ് ചിത്രത്തിലേക്ക് വേണ്ടത്. സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള വിഡിയോയും ഫോട്ടോയും ഉൾപ്പടെയാണ് അപേക്ഷിക്കേണ്ടത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഒഡിഷൻ കോൾ പുറത്തുവിട്ടത്. 

16 നും 22നും ഇടയിൽ പ്രായം വരുന്ന ഒരു ചെറുപ്പക്കാരനെ #പുഴു അന്വേഷിക്കുന്നു. അഭിനയിക്കാൻ അറിഞ്ഞാൽ മാത്രം മതി. ഈ പോസ്റ്ററില് കൊടുത്ത മെയിൽ ഐഡിയിലേക്ക് (മാത്രം) വിവരങ്ങൾ അയച്ചോളൂ- ചിത്രത്തിന്റെ തിക്കഥാകൃത്ത് ഹർഷാദ് കുറിച്ചു. മമ്മൂട്ടിയോടൊപ്പം പാർവതി തിരുവോത്തും പുഴുവിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നവാ​ഗതയായ റതീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

എസ് ജോർജ് നിർമിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാനാണ്. ഉണ്ടയുടെ തിരക്കഥാകൃത്ത് ഹർഷദാണ് ചിത്രത്തിന്റെ കഥ. ഹർഷദ്, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നത്. ജേക്ക്‌സ് ബിജോയാണ് സംഗീതം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി