ചലച്ചിത്രം

'ഞങ്ങളുടെ വസ്ത്രം മാറ്റുന്നതിന് മുൻപ് നിങ്ങളുടെ മനോഭാവം മാറ്റൂ', മുഖ്യമന്ത്രിയോട് ബി​ഗ് ബിയുടെ ചെറുമകൾ

സമകാലിക മലയാളം ഡെസ്ക്

ത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദ. ഞങ്ങളുടെ വസ്ത്രം  മാറ്റുന്നതിന് മുൻപ് നിങ്ങളുടെ മനോഭാവം മാറ്റൂ എന്നാണ് മുഖ്യമന്ത്രിയോട് നവ്യ പറഞ്ഞത്. കീറിയ ജീൻസിനെക്കുറിച്ചായിരുന്നു തീരഥ് സിങ് റാവത്തിന്റെ പരാമർശം. ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകൾ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്. ഇത് വലിയ വിവാദമായതിന് പിന്നാലെയാണ് പ്രതികരണവുമായി നവ്യ രം​ഗത്തെത്തിയത്. 

ഞങ്ങളുടെ വസ്ത്രം മാറ്റുന്നതിന് മുന്‍പ് നിങ്ങളുടെ മനോഭാവം മാറ്റൂ. കാരണം ഇവിടെ ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം എന്താണെന്നു വച്ചാല്‍ ഇത്തരം സന്ദേശങ്ങളും വാക്കുകളും സമൂഹത്തിലേക്ക് പോകുന്നുവെന്നതാണ്- നവ്യ പറഞ്ഞു. സാമൂഹിക പ്രവർത്തകയായ നവ്യ സ്ത്രീകൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കാറുണ്ട്. സ്ത്രീകള്‍ക്ക് തുല്യഅവസരങ്ങള്‍ ഒരുക്കുന്നതിനും അവരെ സാമ്പത്തികമായ പിന്തുണ നല്‍കുന്നതിനും വേണ്ടിയുള്ള പ്രൊജക്റ്റ് നവേലി എന്ന സംഘടനയുടെ സ്ഥാപക കൂടിയാണ് നവ്യ. 

ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ ബാലാവകാശ കമ്മിഷന്‍ നടത്തിയ ഒരു വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. കീറിയ ജീന്‍സിട്ട ഒരു സ്ത്രീ സന്നദ്ധസംഘടനാ പ്രവര്‍ത്തനം നടത്തുന്നത് കണ്ട് താന്‍ ഞെട്ടിയെന്ന് അദ്ദേഹം പറഞ്ഞത്. ഇത്തരത്തിലുളള ഒരു സ്ത്രീ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സമൂഹത്തിലേക്കിറങ്ങുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുകയാണെങ്കില്‍ നാം എന്തുതരത്തിലുളള സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും