ചലച്ചിത്രം

'അതെ, ഞങ്ങള്‍ കാത്തിരിക്കുകയാണ്'; രണ്ടാമതും അമ്മയാവാന്‍ അശ്വതി ശ്രീകാന്ത്; സന്തോഷം പങ്കുവെച്ച് താരം

സമകാലിക മലയാളം ഡെസ്ക്

ടിയായും അവതാരകയായും ടെലിവിഷന്‍ ആരാധകരുടെ പ്രിയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. ഇപ്പോള്‍ ജീവിതത്തിലെ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. രണ്ടാമതും ഗര്‍ഭിണിയായിരിക്കുകയാണ് അശ്വതി. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് താരം സന്തോഷം അറിയിച്ചത്. 

നിറഞ്ഞ ചിരിയോടെ ചുവന്ന വസ്ത്രം ധരിച്ചാണ് മൂവരും നില്‍ക്കുന്നത്. വൈകാതെ വലിയ ചേച്ചിയാകും എന്ന് എഴുതിയ സ്ലേറ്റും പിടിച്ചാണ് മകള്‍ പത്മയുടെ നില്‍പ്പ്. അശ്വതിയുടെ നിറവയറും ചിത്രങ്ങളില്‍ വ്യക്തമാണ്. അതെ ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കുടുംബം വലുതാകുകയാണെന്നും ഞങ്ങള്‍ നാലു പേരാകുമെന്നുമുള്ള ഹാഷ് ടാഗും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. 

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്റ്റാവാണ് അശ്വതി. തന്റെ വിശേഷങ്ങള്‍ക്കൊപ്പം തന്നെ ശക്തമായ നിലപാടുകളും താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കാറുണ്ട്. പ്രേക്ഷക ശ്രദ്ധ നേടിയ ചക്കപ്പഴം എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരമിപ്പോള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി