ചലച്ചിത്രം

‘സുരേഷ് ​ഗോപി അഭിനയിക്കില്ല, മതേതരത്വം തകര്‍ന്നാലോ?’; തന്റെ സിനിമയിലേക്ക് വിളിച്ചെന്ന് അലി അക്ബർ

സമകാലിക മലയാളം ഡെസ്ക്

ടനും ബിജെപി എംപിയുമായ സുരേഷ് ​ഗോപി തന്റെ സിനിമയിൽ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്ന് സംവിധായകൻ അലി അക്ബർ. ഫേയ്സ്ബുക്ക് പോസ്റ്റിന് താഴെ വന്ന ആരാധകരുടെ കമന്റിന് മറുപടിയായാണ് താരം ഇത് വ്യക്തമാക്കിയത്. 

 ‘ഒരു സീനിലെങ്കിലും സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം ഇക്കാ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ‘പുള്ളി അഭിനയിക്കില്ല മതേതരത്വം തകര്‍ന്നാലോ?’ എന്നാണ് അലി അക്ബർ മറുപടിയായി കുറിച്ചത്. സുരേഷ് ഗോപി ശരിക്കും നോ പറഞ്ഞോ എന്ന ചോദ്യം വീണ്ടും ഉണ്ടായപ്പോള്‍ അതെ എന്നായിരുന്നു അലി അക്ബറിന്റെ മറുപടി.

‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അലി അക്ബർ. മലബാർ കലാപത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ വയനാട്ടിലെ ആദ്യത്തെ ഷെഡ്യൂൾ പൂർത്തിയാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷമാണ് രണ്ടാമത്തെ ഷെഡ്യൂൾ. തലൈവാസൽ വിജയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ജോയ് മാത്യുവും അഭിനയിക്കുന്നുണ്ട്. കയ്യിൽ പണമില്ലെന്നും സാമ്പത്തിക സഹായം വേണമെന്നും പറഞ്ഞ് അടുത്തിടെ അലി അക്ബർ രം​ഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍