ചലച്ചിത്രം

സിനിമയില്ല, ജീവിക്കാനായി നാട്ടില്‍ മോമോസ് വിറ്റ് ബോളിവുഡ് കാമറ അസിസ്റ്റന്റ്

സമകാലിക മലയാളം ഡെസ്ക്


റുവര്‍ഷമായി ബോളിവുഡിലെ കാമറ അസിസ്റ്റന്റാണ് സുചിസ്മിത റൗത്രായ്. അമിതാഭ് ബച്ചന്‍ ഉള്‍പ്പടെ ബോളിവുഡിലെ വലിയ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയമുണ്ട്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായതോടെ ജീവിക്കാന്‍ വേണ്ടി സ്വന്തം നാട്ടില്‍ മോമോസ് വില്‍ക്കേണ്ട അവസ്ഥയിലാണ് സുചിസ്മിത. 

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് വരുമാനം ഇല്ലാതായതോടെയാണ് മുംബൈയില്‍ നിന്ന് സ്വന്തം നാടായ ഒഡിഷയിലെ കട്ടക്കിലേക്ക് സുചിസ്മിത തിരിച്ചെത്തിയത്. നാട്ടിലേക്ക് മടങ്ങാനുള്ള പണം പോലും ആ സമയത്ത് ഇവരുടെ കയ്യിലുണ്ടായിരുന്നില്ല. തുടര്‍ന്ന് അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനുമാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള പണം നല്‍കിയത്. ലോക്ക്ഡൗണ്‍ മാറിയെങ്കിലും സിനിമയില്‍ നിന്ന് അവസരമൊന്നും ലഭിക്കാതായതോടെയാണ് വരുമാനത്തിനായി മോമോസ് വില്‍പ്പന ഏറ്റെടുത്തത്. 

കട്ടക്കിന്റെ തന്റെ കടയില്‍ മോമോസ് വിറ്റ് ദിവസവും 300- 400 രൂപയാണ് ഇവര്‍ സമ്പാദിക്കുന്നത്. കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് തനിക്ക് നിരവധി പദ്ധതികള്‍ കയ്യിലുണ്ടായിരുന്നെന്നാണ് സുചിസ്മിത പറയുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ് സിനിമയില്‍ അവസരം തേടിയെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് ഫെബ്രുവരിയില്‍ നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി