ചലച്ചിത്രം

'എന്റെ അനുവാദമില്ലാതെ ഡോക്ടര്‍ മാറിടത്തിന്റെ വലിപ്പം കൂട്ടി'- വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം ഷാരോണ്‍ സ്‌റ്റോണ്‍

സമകാലിക മലയാളം ഡെസ്ക്

ന്റെ അനുവാദമില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മാറിടത്തിന്റെ വലിപ്പം കൂട്ടിയതെന്ന ഗുരുതര ആരോപണവുമായി ഹോളിവുഡ് നടി ഷാരോണ്‍ സ്‌റ്റോണ്‍. 2001ല്‍ സ്തനാര്‍ബുദത്തിന് പിന്നാലെ രൂപപ്പെട്ട മുഴ നീക്കം ചെയ്യാനായി നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഡോക്ടര്‍ തന്റെ മാറിടത്തിന് അനുവാദമില്ലാതെ വലിപ്പം കൂട്ടിയതെന്ന് അവര്‍ പറയുന്നു. ഡോക്ടര്‍ തന്റെ സമ്മതം ചോദിക്കാതെ മാറിടത്തിന്റെ വലിപ്പം വല്ലാതെ കൂട്ടുകയായിരുന്നുവെന്ന് ബേസിക് ഇന്‍സ്റ്റിക്റ്റ് നായിക വെളിപ്പെടുത്തി. 

'ബാന്‍ഡേജ് അഴിച്ച് നോക്കിയപ്പോള്‍ ഞാന്‍ വിചാരിച്ചതിനേക്കാള്‍ വലിപ്പം മാറിടങ്ങള്‍ക്കുണ്ടായിരുന്നു. നിങ്ങളുടെ ഇടുപ്പിന്റെ ഭംഗിക്ക് ചേരുന്ന വിധത്തിലാണ് മാറിടങ്ങള്‍ എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം'- അവര്‍ പറഞ്ഞു. 

'എന്റെ അനുവാദമോ ഇഷ്ടമോ ഒന്നും പരിഗണിക്കാതെയാണ് ഡോക്ടര്‍ എന്റെ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. അനുവാദമില്ലാതെ നിങ്ങള്‍ എന്തിനിത് ചെയ്തു എന്ന് ഡോക്ടറോട് ചോദിച്ചപ്പോള്‍, വലിയ മാറിടങ്ങളാണ് നിങ്ങള്‍ക്ക് നന്നായി യോജിക്കുന്നത് എന്നായിരുന്നു മറുപടി'- ഷാരോണ്‍ വ്യക്തമാക്കി. താരത്തിന്റെ  ഓര്‍മക്കുറിപ്പുകളുമായി വാനിറ്റി ഫെയര്‍ പുറത്തിറക്കിയ ബ്യൂട്ടി ഓഫ് ലിവിങ് ടൈ്വസിലാണ് നടിയുടെ ഈ വെളിപ്പെടുത്തലും. 

നേരത്തെ ബേസിക് ഇന്‍സ്റ്റിക്റ്റ് സംവിധായകന്‍  പോള്‍ വര്‍ഹൂവനെതിരെ താരം ആരോപണം ഉന്നയിച്ചിരുന്നു. തന്നെ തെറ്റിദ്ധരിപ്പിച്ച് ലൈംഗിക രംഗം ചിത്രീകരിച്ചു എന്നാണ് താരം പറയുന്നത്. ഓര്‍മക്കുറിപ്പുകളില്‍ തന്നെയാണ് ഈ ആരോപണവും ഉള്ളത്. 

ഷാരോണ്‍ സ്റ്റോണ്‍ അവതരിപ്പിക്കുന്ന കാതറിന്‍ ട്രാമലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന ഒരു രംഗമുണ്ട്. ഏറെ പ്രശസ്തമാണ് ആ രംഗം. തന്നെ കബളിപ്പിച്ചാണ് സംവിധായകന്‍ ആ രംഗം ചിത്രീകരിച്ചതെന്നായിരുന്നു ഷാരോണ്‍ സ്റ്റോണിന്റെ ആരോപണം.
 
പിന്നീട് ഈ രംഗം കണ്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍  ഞെട്ടിപ്പോയെന്നും തന്നെ കബളിപ്പിച്ച് അടിവസ്ത്രം ഊരിമാറ്റിയാണ് രംഗം ചിത്രീകരിച്ചത് എന്നുമാണ് താരം പറഞ്ഞത്. തന്റെ സ്വകാര്യഭാഗങ്ങള്‍ ഒരിക്കലും പുറത്ത് കാണിക്കില്ലെന്ന ഉറപ്പിലാണ് ചിത്രത്തില്‍ അഭിനയിച്ചത്. ഇത് കണ്ടശേഷം നേരേ പ്രൊജക്ഷന്‍ മുറിയിലേക്ക് പോയി പോള്‍ വര്‍ഹൂവന്‍ ചെകിടത്തടിച്ച് ഇറങ്ങിപ്പോവുകയാണ് ചെയ്തതെന്നും ഷാരോണ്‍ സ്റ്റോണ്‍ വെളിപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം