ചലച്ചിത്രം

ദീപിക പദുക്കോണിനും കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: ബോളിവുഡ് താരം ദീപിക പദുക്കോണിന് കോവിഡ് സ്ഥിരീകരിച്ചു. ദീപികയുടെ പിതാവും ബാഡ്മിന്റൺ ഇതിഹാസവുമായ പ്രകാശ്‌ പദുക്കോണിനെ കോവിഡ് രോഗ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദീപികയ്ക്കും കോവിഡ് ബാധിച്ചത്. 

ദീപികയുടെ മാതാവ് ഉജല, സഹോദരി അനിഷ എന്നിവർക്കും രോഗബാധ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഏകദേശം പത്ത് ദിവസങ്ങൾക്ക് മുമ്പാണ് പ്രകാശ് പദുക്കോണിനും ഭാര്യയ്ക്കും മകൾ അനിഷയ്ക്കും രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യയും മകൾ അനിഷയും വീട്ടിൽ ഐസൊലേഷനിലാണ്.

കടുത്ത പനി ഭേദമാകാത്തതിനെ തുടർന്നാണ് പ്രകാശ് പദുക്കോണിനെ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രകാശ് പദുക്കോണിന്റെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് റിപ്പോർട്ടുകളുണ്ട്. ഒരാഴ്ചക്ക് ശേഷം അദ്ദേ​ഹം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജാകുമെന്നും റിപ്പോർ‌ട്ടിൽ പറയുന്നു. 

നേരത്തെ കോവിഡ് സമയത്ത് മാനസികാരോഗ്യം ശ്രദ്ധിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പറഞ്ഞു കൊണ്ട് ദീപിക നേരത്തെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. പിന്നാലെയാണ് താരവും രോ​ഗത്തിന് കീഴടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി ഇനി അണ്ണൻ നോക്കിക്കോളും'; 'ആവേശം' ഒടിടിയിലേക്ക്, മേയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു