ചലച്ചിത്രം

രജനിയേയും അല്ലുവിനേയും പോലൊരു താരം മലയാളത്തിൽ ഇല്ലാത്തത് എന്താണെന്ന് ഒമർ, മറുപടിയുമായി അൽഫോൻസ് പുത്രൻ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ നിന്ന് പാൻ ഇന്ത്യൻ ലെവലിൽ ഉയർന്ന താരങ്ങൾ നിരവധിയാണ്. ബാഹുബലിയുടെ വിജയത്തോടെ പ്രഭാസും കെജിഎഫിലൂടെ യഷുമെല്ലാം ഇന്ത്യയിലെ തന്നെ മുൻനിര താരമായി മാറി. എന്നാൽ മലയാളത്തിൽ നിന്നു മാത്രം എന്തുകൊണ്ടാണ് അങ്ങനെയൊരു താരമില്ലാത്തത് എന്നാണ് സംവിധായകൻ ഒമർ ലുലുവിന്റെ ചോദ്യം. സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് തന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ഒമർ. നിരവധി പേരാണ് സംവിധായകന്റെ സംശയത്തിന് മറുപടിയുമായി എത്തിയത്. അതിൽ അറ്റവും ചർച്ചയാവുന്നത് സംവിധായകൻ അൽഫോൻസ് പുത്രന്റെ ഉത്തരമാണ്. 

‘രജനി, ചിരഞ്ജീവി, അല്ലു അർജുൻ,വിജയ് ഇപ്പോള്‍ ബാഹുബലിയിലൂടെ പ്രഭാസും കെജിഎഫിലൂടെ യാഷും നേടിയ സ്റ്റാർഡം മലയാളത്തില്‍ ഏതെങ്കിലും ഒരു നടന് ഉണ്ടോ. അതുപോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്റ്റാർ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയിൽ വരാത്തത് ?’ എന്നായിരുന്നു ഒമറിന്റെ പോസ്റ്റ്. ഇതൊരു ഫാൻ ഫൈറ്റ് അല്ല തുറന്ന ചർച്ചയാണെന്നും പറഞ്ഞുകൊണ്ടാണ് ഒമർലുലു ചർച്ചയ്ക്ക് തുടക്കമിട്ടത്. 

തുടർന്ന് നിരവധി പേർ പോസ്റ്റിന് അടിയിൽ മറുപടി കുറിച്ചു. കൂട്ടത്തിൽ ഏറ്റവും കയ്യടി നേടിയത് അൽഫോൻസ് പുത്രന്റെ കമന്റാണ്. ‘അഭിനയം, ഡാൻസ്, ഡയലോഗ്, സ്റ്റൈൽ, ആറ്റിറ്റ്യൂഡ് ഇവ മുഖ്യം ബിഗിലേ.. ഈ പറഞ്ഞ ലിസ്റ്റിൽ ആമിർ ഖാൻ, ഷാരൂഖ് ഖാൻ, കമൽ ഹാസൻ എന്താണ് ഇല്ലാത്തത് ഒമറേ? മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്.. എല്ലാവർക്കും ഇത് ഈസി ആയി പറ്റുമെന്ന് തോന്നുന്നു. പാൻ ഇന്ത്യൻ സ്ക്രിപ്റ്റിൽ ഇവർ അഭിനയിച്ചാൽ നടക്കാവുന്നതേയുള്ളു എന്ന് തോന്നുന്നു. ഇപ്പോൾ ഓൺലൈനിൽ എല്ലാവരും സിനിമ കണ്ടു തുടങ്ങിയല്ലോ. ഒരു 100 കോടി ബജറ്റിൽ നിർമിച്ച നല്ല സ്ക്രിപ്റ്റും അവതരണവും ഉള്ള ചിത്രം വന്നാൽ സ്റ്റീവൻ സ്പിൽബർഗ് പോലും ചിലപ്പോള്‍ അടുത്ത പടം തൊട്ടു ഇവരെ കാസ്റ്റ് ചെയ്യും. അതും വൈകാതെ നടക്കാൻ സാധ്യതയുണ്ട്.’– അൽഫോൻസ് കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്