ചലച്ചിത്രം

'ആ വാർത്ത തെറ്റാണ്, അവൾ സുഖമായിരിക്കുന്നു'; കിരൺ മരിച്ചെന്ന വ്യാജ പ്രചരണത്തിൽ അനുപം ഖേർ

സമകാലിക മലയാളം ഡെസ്ക്


കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന നടിയും ബിജെപി എംപിയുമായ കിരൺ ഖേർ മരിച്ചുവെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ഭർത്താവും നടനുമായ അനുപം ഖേർ. ഇൻസ്റ്റ​ഗ്രാം കുറിപ്പിലൂടെയായിരുന്നു അദ്ദേ​ഹത്തിന്റെ പ്രതികരണം. കിരൺ സുഖമായിരിക്കുന്നവെന്നും തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്നും അനുപംഖേർ വ്യക്തമാക്കി. 

കിരണിന്റെ ആരോഗ്യത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അവയെല്ലാം തെറ്റാണ്. അവള്‍ സുഖമായി ഇരിക്കുകയാണ്. കൂടാതെ രണ്ടാമത്തെ ഡോസ് വാക്‌സിനും അവള്‍ സ്വീകരിച്ചു. ഇത്തരത്തിലുള്ള നെഗറ്റീവായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നന്ദി സുരക്ഷിതരായി ഇരിക്കൂ- അനുപം ഖേര്‍ കുറിച്ചു.

മാസങ്ങൾക്ക് മുൻപാണ് കിരൺ ഖേർ മൾട്ടിപ്പിൾ മൈലോമ എന്ന രക്താർബുദമാണ് ബാധിച്ചിരിക്കുകയാണെന്നും അനുപം ഖേർ വ്യക്തമാക്കിയത്. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.. ചണ്ഡീഗഡില്‍ നിന്നുള്ള എംപിയായ കിരണിന്റെ  അസാന്നിധ്യം വിമര്‍ശനങ്ങള്‍ക്ക് കാരണമായതിന് പിന്നാലെയാണ് രോഗവിവരം വ്യക്തമാക്കിക്കൊണ്ട് അനുപം ഖേര്‍ രംഗത്തെത്തിയത്.നവംബറില്‍ കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് ചണ്ഡീഗഡിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഇടത്തെ തോളിലും വലത്തെ കയ്യിലും കാന്‍സര്‍ സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്