ചലച്ചിത്രം

മേക്കപ്പ് ആർട്ടിസ്റ്റ് ജയചന്ദ്രൻ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലയാള സിനിയിലെ മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റായ ജയചന്ദ്രൻ അന്തരിച്ചു. 52 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു. പെട്ടെന്ന് അസുഖം മൂർച്ചിക്കുകയായിരുന്നു. തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുള്ള വ്യക്തിയാണ് ജയചന്ദ്രൻ. 2002-ൽ കുബേരൻ എന്ന ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടിയത്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് മോഹൻദാസിന്റെ ശിഷ്യനായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. വർഷങ്ങളായി സിനിമാരം​ഗത്ത് സജീവയാ അദ്ദേഹം മലയാളത്തിൽ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി നൂറ്റമ്പത്തിലേറെ സിനിമകളിൽ പ്രവർത്തിച്ചട്ടുണ്ട്.

പല സിനിമകളിലായി ഫിലിം ക്രിട്ടിക്സ്  അവർഡ്, നിരവധി ചാനൽ പുരസ്ക്കാരങ്ങളും കിട്ടിയിട്ടുണ്ട്. അഞ്ച് വർഷമായി ഫ്ലവേഴ്സ് ചാനലിൽ   ചീഫ് മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ചുവരികയായിരുന്നു. ഉപ്പും മുളകും സീരിയലിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി