ചലച്ചിത്രം

നാല് മലയാളി ആരാധകരെ തിരഞ്ഞിറങ്ങി സണ്ണി ലിയോണി, അവസാനം കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ലയാളി ആരാധകർക്ക് തന്നോടുള്ള സ്നേഹം കണ്ട് നടി സണ്ണി ലിയോണി എപ്പോഴും അമ്പരക്കാറുണ്ട്. മുൻപ് കൊച്ചിയിൽ ഉദ്ഘാടന ചടങ്ങിനെത്തിയ സണ്ണിയെക്കാണാൻ ആരാധകർ ഒഴുകിയെത്തിയിരുന്നു. എന്നാൽ അടുത്തിടെയായി കേരളത്തിലാണ് താരം കൂടുതൽ സമയം ചെലവഴിക്കുന്നത്. ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിങ്ങിന്റെ ഭാ​ഗമായി മാസങ്ങളോളമാണ് സണ്ണിയും കുടുംബവും കേരളത്തിൽ തങ്ങിയത്. ഇപ്പോൾ തന്റെ നാല് ആരാധകരെ തെരഞ്ഞിറങ്ങിയിരിക്കുകയാണ് സണ്ണി. 

കഴിഞ്ഞ ദിവസമാണ് തന്നെക്കണ്ട് ആർപ്പുവിളിക്കുന്ന ആരാധകരുടെ ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇവരെ കണ്ടുപിടിക്കാൻ സഹായിക്കണം എന്നു പറഞ്ഞുകൊണ്ടായിരുന്നു ചിത്രം പോസ്റ്റ് ചെയ്ത്. കേരളത്തിലെത്തിയപ്പോൾ തിരുവനന്തപുരത്തെ പൂവാർ ഐലന്റിലായിരുന്നു താരം താമസിച്ചിരുന്നത്. അവിടെവച്ച് ബോട്ടിങ് പോകുന്നതിനിടെ എടുത്ത ചിത്രമാണ് താരം പങ്കുവെച്ചത്. 

ഈ ചിത്രം പ്രചരിപ്പിച്ച്, മികച്ച ആരാധകരെ കണ്ടുപിടിക്കാൻ സഹായിക്കൂ. എനിക്കും അവരോട് ഒച്ചവയ്ക്കാനുണ്ട്- സണ്ണി കുറിച്ചു. തൊട്ടുപിന്നാലെ തന്റെ പ്രിയപ്പെട്ട ആരാധകരെ സണ്ണി കണ്ടെത്തി. അവരോട് സ്നേഹം അറിയിച്ചുകൊണ്ട് താരം കമന്റും പങ്കുവെച്ചു. ലീൻ വിനോദ്, സിജിൻ, സ്റ്റെവിൻ, സച്ചു എന്നിവരാണ് ഈ ചിത്രത്തിലുള്ളത്. തന്നോട് ഇത്രയും ആരാധനയുള്ള അവർ സുരക്ഷിതരായിരിക്കട്ടെ എന്നും ഇപ്പോൾ അവർ മാസ്ക് ധരിക്കുമായിരിക്കുമെന്നുമാണ് സണ്ണി മറുപടി നൽകിയത്.

ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് സണ്ണി ലിയോണി ഇപ്പോൾ മൂന്നാറിലാണ്. ഇക്കഴിഞ്ഞ മാതൃദിനത്തിൽ താനും കുടുംബവും കേരളത്തിലെ ലോക്ഡൗണിൽ അകപ്പെട്ടുപോയെന്ന് നടി വെളിപ്പെടുത്തിയിരുന്നു. മൂന്നാറിലെ ഒരു ഹോട്ടലിൽ വച്ച് മാതൃദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും നടി പങ്കുവയ്ക്കുക ഉണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍