ചലച്ചിത്രം

ദി​ഗംബരന് നിറം കൊടുത്ത് കോട്ടയം നസീർ, വരച്ചത് എന്റെ മനസിലെന്ന് മനോജ് കെ ജയൻ

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ് മിമിക്രി കലാകാരനും നടനുമായ കോട്ടയം നസീർ തന്റെ വരയിലൂടെ മലയാളികളെ ഒന്നടങ്കം അമ്പരപ്പിച്ചത്. താരത്തിന്റെ ചിത്രങ്ങളെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കേരളം വീണ്ടും അടച്ചുപൂട്ടിയിരിക്കുകയാണ്. അതിന് പിന്നാലെ തന്റെ ബ്രഷും പെയ്ന്റും കയ്യിലെടുത്തിരിക്കുകയാണ് കോട്ടയം നസീർ. നടൻ മനോജ് കെ ജയന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായ ദി​ഗംബരനെയാണ് നസീർ വരച്ചത്. മനോജ് കെ ജയൻ തന്നെയാണ് നസീറിന്റെ മനോഹര സൃഷ്ടി പുറത്തുവിട്ടത്. ദി​ഗംബരന്റെ മനോഹരമായ ഈ ഓയിൽ പെയ്ന്റിങ് എന്റെ മനസ്സിലാണ് നസീർ വരച്ചിരിക്കുന്നത് എന്നായിരുന്നു മനോജ് ഫേയ്സ്ബുക്കിൽ കുറിച്ചത്. 

മനോജ് കെ ജയന്റെ കുറിപ്പ്
   
‘കോട്ടയം നസീർ’ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കയ്യിൽ കിട്ടിയാൽ ആരുടെ ശബ്ദത്തിലെക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരൻ!. അതിലുപരി മികച്ച ഒരു ചിത്രകാരൻ കൂടിയാണ് നസീർ. ഒരുതരത്തിൽ പറഞ്ഞാൽ ക്യാൻവാസിൽ തെളിയുന്ന അനുകരണമാണല്ലോ ചിത്രകല.. ദിഗംബരന്റെ മനോഹരമായ ഈ ഓയിൽ പെയ്ന്റിങ് എന്റെ മനസ്സിലാണ് നസീർ വരച്ചിരിക്കുന്നത് ... ഒരിക്കലും മായില്ല നന്ദി... സുഹൃത്തേ... ഒരു കോട്ടയംകാരൻ മറ്റൊരു കോട്ടയംകാരന് നൽകിയ വലിയൊരു അംഗീകാരമായും ഞാൻ കാണുന്നു. വർഷങ്ങളായി നസീറുമായി സുഹൃത്തെന്ന നിലയിലും കലാകാരനെന്ന നിലയിലും നാട്ടുകാരൻ എന്ന നിലയിലും വലിയ അടുപ്പമുണ്ട് .ഇത് നസീർ എനിക്ക് തന്ന വലിയൊരു വിലപ്പെട്ട സമ്മാനമാണ്, കോട്ടയം നസീർ എന്ന  ചിത്രകാരന്റെ മുഴുവൻ പ്രതിഭയും ഇതിൽ കാണാൻ കഴിയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി