ചലച്ചിത്രം

'ഇത് തെറ്റാണ്, വെർച്വലായി ചടങ്ങ് നടത്തണം': പാർവതി  

സമകാലിക മലയാളം ഡെസ്ക്

ണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ അഞ്ഞൂറ് പേരെ പങ്കെടുപ്പിക്കുമെന്ന തീരുമാനത്തിനെതിരെ നടി പാർവതി തിരുവോത്ത്.  തീരുമാനം തീർത്തും തെറ്റാണെന്നും ചടങ്ങ് വെർച്ച്വലായി നടത്തി സർക്കാർ മാതൃകയാകണമെന്നും നടി ട്വിറ്ററിൽ കുറിച്ചു. 

‘സർക്കാരിന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്നതിന് ഒരു സംശയവും ഇല്ല. മുൻനിര പോരാളികളെ സഹായിച്ചും ഉത്തരവാദിത്വത്തോടെയുമാണ് കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടാണ് ഈ നടപടി തീർത്തും ഞെട്ടലുണ്ടാകുന്നത്. 20-ാം തിയതിയിലെ ചടങ്ങിൽ 500 പേർ എന്നത് മുഖ്യമന്ത്രിക്ക് വലിയൊരു സംഖ്യ അല്ല എന്നാണ്. കേസുകളുടെ എണ്ണം ഉയരുകയാണ്, നമ്മൾ ഇതുവരെ അന്തിമഘട്ടത്തിൽ എത്തിയിട്ടില്ല. ഒരു മാതൃക സൃഷ്ടിക്കാൻ അവസരം ഉള്ളപ്പോൾ ഇത് തീർത്തും തെറ്റാണ്ഠ, പാർവതി ട്വീറ്റ് ചെയ്തു.

വെർച്വലായി ചടങ്ങ് നടത്തി സർക്കാർ മാതൃക ആകണമെന്നും ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങ് ദയവായി ഒഴിവാക്കണമെന്നും ട്വീറ്റിൽ നടി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല