ചലച്ചിത്രം

ഞങ്ങൾക്ക് അറിവുള്ളിടത്തോളം ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് ആണ്, പൃഥ്വിരാജിന് നേരെയുള്ള ആക്രമണത്തിൽ അനൂപ് മേനോൻ

സമകാലിക മലയാളം ഡെസ്ക്

ക്ഷദ്വീപ് ജനതയെ പിന്തുണച്ചതിന് നടൻ പൃഥ്വിരാജിന് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഒരു വിഭാ​ഗം അഴിച്ചുവിട്ടത്. തുടർന്ന് താരത്തിന് പിന്തുണയുമായി നിരവധി സെലിബ്രിറ്റികളാണ് രം​ഗത്തെത്തിയത്. ഇപ്പോൾ നടൻ അനൂപ് മേനോനാണ് പൃഥ്വിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഒരാൾ ഉന്നയിച്ച ആശങ്കയ്‌ക്കോ പ്രശ്നത്തിനോ ഉള്ള മറുപടിയായി അശ്ലീലം പറഞ്ഞ് തരംതാണാകരുത് എന്നാണ് താരം കുറിച്ചത്. 

ഉന്നയിച്ച ആശങ്കയ്‌ക്കോ പ്രശ്നത്തിനോ ഉള്ള മറുപടി, ഒരു മനുഷ്യനെ ഇറക്കിവിടാൻ ഉപയോഗിക്കുന്ന അശ്ലീലവും നിരര്‍ത്ഥകപദങ്ങളും പറഞ്ഞ് താരംതാണുകൊണ്ടാകരുത്. ഗുണകരവും ഫലപ്രദവുമായ വാദമുഖങ്ങൾ ഉന്നയിക്കണം. അങ്ങനെയാണ് ജനാധിപത്യം ഇത്രകാലം ഇവിടെ നടപ്പിലായത്. ഞങ്ങൾക്ക് അറിവുള്ളിടത്തോളം ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് ആണ്. - അനൂപ് മേനോൻ കുറിച്ചു. പൃഥ്വിരാജിന്റെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്.

ലക്ഷദ്വീപിനെ പിന്തുണച്ചുകൊണ്ട് ആദ്യം രം​ഗത്തുവന്നത് പൃഥ്വിരാജായിരുന്നു. തുടർന്ന് നിരവധി പേർ രം​ഗത്തെത്തി. എന്നാൽ അതിന് പിന്നാലെ താരത്തിനും കുടുംബത്തിനും നേരെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. നടന്മാരായ അജു വര്‍ഗ്ഗീസ്, ആന്‍റണി വര്‍ഗ്ഗീസ്  സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെയാണ് പ്രതിഷേധം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി