ചലച്ചിത്രം

'ഒഎൻവി അഭിമാനിക്കുന്നുണ്ടാകും', വൈരമുത്തുവിന് പുരസ്കാരം നൽകിയതിനെ പരിഹസിച്ച് ചിന്മയി

സമകാലിക മലയാളം ഡെസ്ക്

മീ ടൂ ആരോപണ വിധേയനായ കവിയും ​ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകിയതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇപ്പോൾ ലൈം​ഗിക ആരോപണം ഉന്നയിച്ച ​ഗായിക ചിന്മയി ശ്രീപദ തന്നെ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിൾ കുറിച്ച ഒറ്റ വരിയിലൂടെയായിരുന്നു പരിഹാസം. 

മിസ്റ്റര്‍ വൈരമുത്തുവിനെ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി നല്‍കുന്ന അഞ്ചാമത് ഒഎന്‍വി പുരസ്‌കാരം.  വാവ്... അന്തരിച്ച ഒഎന്‍വി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും- ചിന്മയി കുറിച്ചു. ചിന്മയിയുടെ ട്വീറ്റ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 2018ലാണ് ചിന്മയി വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. 

ഒരിക്കൽ പാട്ടിന്റെ വരികൾ വിശദീകരിച്ചുതരുന്നതിനിടെ വൈരമുത്തു തന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നും എന്തു ചെയ്യണമെന്ന് അറിയാതെ താൻ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും താരം ആരോപിച്ചിരുന്നു. കൂടാതെ സ്വിറ്റ്സർലാന്റിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴും തന്നെ അപായപ്പെടുത്താനുള്ള നീക്കം ഉണ്ടായെന്നും ചിൻമയി ആരോപിച്ചിരുന്നു. വൈരമുത്തുവിനെതിരായ ചിൻമയിയുടെ ആരോപണങ്ങൾ വലിയ വിവാദങ്ങള്‍ക്കാണു തുടക്കമിട്ടത്. തുടർന്ന് യുഎസിൽ നിന്നുള്ള ​ഗായികയായ സിന്ധുജ ഉൾപ്പടെ 16 സ്ത്രീകളും രം​ഗത്തെത്തിയിരുന്നു. 

 നടി റിമ കല്ലിങ്കലും വൈരമുത്തുവിന് പുരസ്കാരം നൽകിയതിനെ വിമർശിച്ചിരുന്നു. 17 സ്ത്രീകൾ ലൈം​ഗിക ആരോപണം ഉന്നയിച്ച ആൾക്കാണ് ഒൻവി പുരസ്കാരം നൽകുന്നത് എന്നാണ് താരം കുറിച്ചത്. ഇന്നലെയാണ് ഈ വഒഎൻവി കൾചറൽ അക്കാദമിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒന്നിടവിട്ട വർഷങ്ങളിലാണു പുരസ്കാരം നൽകുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നശേഷം പുരസ്കാരം സമ്മാനിക്കുമെന്ന് കൾചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു.
അതിന് പിന്നാലെയാണ്   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി