ചലച്ചിത്രം

'നായകനൊപ്പം കിടന്നുകൊടുക്കാന്‍ വലിയൊരു സംവിധായകന്‍ പറഞ്ഞു', കാസ്റ്റിങ് കൗച്ച് തുറന്നു പറഞ്ഞ് നടി

സമകാലിക മലയാളം ഡെസ്ക്

കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് നടി കിഷ്വെര്‍ മര്‍ച്ചന്റ്. നടനൊപ്പം കിടന്നുകൊടുക്കാന്‍ പ്രമുഖനായ ഒരു സംവിധായകന്‍ തന്നോട് പറഞ്ഞു എന്നാണ് താരം പറയുന്നത്. എന്നാല്‍ വിനയത്തോടെ ആ അവസരം വേണ്ടെന്നുവച്ചു താന്‍ ഇറങ്ങിപ്പോരുകയായിരുന്നു. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മോശം അനുഭവം താരം തുറന്നു പറഞ്ഞത്. 

ഒരു മീറ്റിങ്ങിന് പോയപ്പോഴാണ് എനിക്ക് ഇത്തരത്തിലൊരു അനുഭവമുണ്ടായത്. എന്നാല്‍ ഒരിക്കല്‍ മാത്രമായിരുന്നു സംഭവിച്ചത്. എന്റെ അമ്മയും എനിക്കൊപ്പമുണ്ടായിരുന്നു. നടനൊപ്പം കിടന്നുകൊടുക്കണം എന്ന് എന്നോടു പറഞ്ഞു. വിനയത്തോട് അത് നിഷേധിച്ച് അവസരം വേണ്ടെന്നുവച്ച് ഞങ്ങള്‍ തിരിച്ചുപോന്നു. ഇത് എപ്പോഴും സംഭവിക്കുമെന്നോ നോര്‍മല്‍ ആണെന്നോ ഞാന്‍ പറയുന്നില്ല. ഇന്റസ്ട്രി ഇതിന്റെ പേരില്‍ പ്രശസ്തമാണ്. പക്ഷേ എല്ലാ മേഖലയിലും ഇത് സംഭവിക്കുന്നുണ്ട്.- കിഷ്വെര്‍ പറഞ്ഞു. ഈ നടനും സംവിധായകനും വലിയ പേരുകളാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു. 

ദേശ് മേം നികല്ല ഹോഗ ചന്ദ്, കാവ്യാഞ്ജലി, ഏക് ഹസീന തീ തുടങ്ങിയ ഷോകളിലൂടെ ശ്രദ്ധേയയാണ് കിഷ്വെര്‍. ഇപ്പോള്‍ തന്റെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് നടിയും ഭര്‍ത്താവും ഗായകനുമായ സുയാഷ് റായും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍