ചലച്ചിത്രം

സാവർക്കറുടെ ജീവിതം സിനിമയാവുന്നു; 'സ്വതന്ത്രവീർ സാവര്‍ക്കര്‍'

സമകാലിക മലയാളം ഡെസ്ക്


ഹിന്ദുത്വ സൈദ്ധാന്തികന്‍ വിനായക് ദാമോദര്‍ സാവര്‍ക്കറുടെ ജീവിതം ബോളിവുഡിൽ സിനിമയാവുന്നു. സ്വതന്ത്രവീർ സാവർക്കർ എന്നു പേരു നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മഞ്ജ്‍രേക്കരേക്കറാണ്. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നു. 

സവര്‍ക്കറുടെ 138-ാം ജന്മവാര്‍ഷിക ദിനത്തിലാണ് സിനിമയുടെ പ്രഖ്യാപനം. ലെജന്‍ഡ് ഗ്ലോബല്‍ സ്റ്റുഡിയോയുടെ ബാനറില്‍ സന്ദീപ് സിംഗും അമിത് ബി വാധ്വാനിയും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. മഹേഷ് മഞ്ജ്‍രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. സാവർക്കറായി ആരായിരിക്കും അഭിനയിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 

അനിര്‍ബന്‍ ചാറ്റര്‍ജിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ വാസിക് ഖാന്‍. എഡിറ്റിംഗ് സഞ്ജയ് സങ്ക്ള. വസ്ത്രാലങ്കാരം ആഷ്‍ലി റിബെല്ലോ, നീതു സിംഗ്. സംഗീതം ഹിതേഷ് മൊഡാക്, ശ്രേയസ് പുരാനിക്. സഹനിര്‍മ്മാണം അഭയ് വര്‍മ്മ. അസോസിയേറ്റ് പ്രൊഡ്യൂസര്‍ സഫര്‍ മെഹ്‍ദി. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധ നേടിയിട്ടുള്ളയാളാണ് മഹേഷ് മഞ്ജ്‍രേക്കര്‍. ബോളിവുഡിനു പുറമെ മറാത്തി, തെലുങ്ക് ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്