ചലച്ചിത്രം

'മറ്റൊരു സൂപ്പർതാരവും പൃഥ്വിരാജിനെ പിന്തുണക്കാതിരുന്നപ്പോൾ സുരേഷ് ​ഗോപി എത്തി, ബിജെപിയിൽ അധികകാലം തുടരില്ല'; എൻഎസ് മാധവൻ

സമകാലിക മലയാളം ഡെസ്ക്

ക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയടതിന് നടൻ പൃഥ്വിരാജിന് രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. തുടർന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ​ഗോപി പൃഥ്വിരാജിന് പിന്തുണയുമായി എത്തി. ഇപ്പോൾ നിലപാട് വ്യക്തമാക്കിയതിന് സുരേഷ് ​ഗോപിക്ക് അഭിനന്ദനവുമായി എത്തുകയാണ് എഴുത്തുകാരൻ എൻഎസ് മാധവൻ. മറ്റ് സൂപ്പർതാരങ്ങളൊന്നും പൃഥ്വിരാജിന് പിന്തുണയ്ക്കാതിരുന്നപ്പോഴാണ് സുരേഷ് ​ഗോപി എത്തിയതെന്നും അദ്ദേഹം അധികകാലം ബിജെപിയിൽ തുടരില്ല എന്നുമാണ് മാധവന്റെ ട്വീറ്റ്. 

‘സുരേഷ് ഗോപിയുടെ രാഷ്ട്രീയം അങ്ങനെയാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ്. മനുഷ്യത്വം എന്നും അദ്ദേഹത്തില്‍ തിളങ്ങി നില്‍ക്കാറുണ്ട്. ഇപ്പോള്‍ തന്നെ നോക്കൂ, പൃഥ്വിരാജിനെ പിന്തുണക്കാന്‍ മറ്റൊരു സൂപ്പര്‍ സ്റ്റാറും തയാറാകാത്തതിരുന്നപ്പോഴും സുരേഷ് ഗോപിയെത്തി. അതും, സ്വന്തം പാര്‍ട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദര്‍ഭത്തില്‍. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തില്‍ തുടരുമെന്ന് തോന്നുന്നില്ല,’ എന്‍.എസ്. മാധവൻ കുറിച്ചു. 

ലക്ഷദ്വീപിനെ പിന്തുണച്ചതിന് പൃഥ്വിരാജിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. തുടർന്ന് മലയാളത്തിലെ സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി പേർ താരത്തെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തി. അതിനു പിന്നാലെയാണ് പൃഥ്വിരാജിന് പരോക്ഷ പിന്തുണയുമായി സുരേഷ് ​ഗോപി കുറിപ്പ് പങ്കുവെച്ചത്. ഒരാളുടെ നിലപാടിനോടുള്ള പ്രതികരണം മാന്യമായതായിരിക്കണമെന്നും അവരുടെ വീട്ടുകാരെ അതിലേക്ക് വലിച്ചിഴക്കരുതെന്നുമായിരുന്നു കുറിപ്പ്. പ‍ൃഥ്വിരാജിന്റെ പേര് എടുത്തു പറയാതെയായിരുന്നു പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം