ചലച്ചിത്രം

വിഡിയോയിലൂടെ ജാതി അധിക്ഷേപം, നടി യുവിക ചൗധരിക്കെതിരെ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

വിഡിയോയിലൂടെ ജാതി അധിക്ഷേപം നടത്തിയതിന് നടി യുവിക ചൗധരിക്കെതിരെ കേസ്. ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ രജത് കല്‍സാനിന്റെ പരാതിയിലാണ് നടിക്കെതിരെ ഹരിയാന പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. യുട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നടി ദളിത് വിരുദ്ധ പരാമർശം നടത്തിയത്. 

ദളിത് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ നടിക്കെതിരേ കടുത്ത നിയമനപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു. തെളിവിനായി നടിയുടെ വീഡിയോയും രജത് പൊലീസിന് സമര്‍പ്പിച്ചു. പട്ടികവിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മെയ് 25നാണ് യുവികയുടെ വീഡിയോ വൈറലാവുന്നത്. തുടര്ന്ന് യുവികക്കെതിരെ രൂക്ഷ വിമർശനം ഉയരുകയും അറസ്റ്റ് യുവിക ഹാഷ്ടാ​ഗ് ട്രെൻഡിങ്ങാകുകയും ചെയ്തു. വിവാദമായതോടെ യുവിക മാപ്പപേക്ഷയുമായി രംഗത്തെത്തി. താന്‍ ഉപയോഗിച്ച വാക്കിന്റെ അര്‍ത്ഥം അറിയില്ല എന്നതായിരുന്നു യുവികയുടെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്