ചലച്ചിത്രം

'10 വർഷത്തോളം അമ്മ ചിരിച്ചിട്ടില്ല, വിവാഹമോചനത്തോടെ സന്തോഷവതിയായി'; സാറ അലി ഖാൻ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പർതാരമായിരുന്നു അമൃത സിങ്ങിന്റേയും സെയ്ഫ് അലി ഖാന്റേയും വിവാഹം വലിയ ആഘോഷമായിരുന്നു. എന്നാൽ 13 വർഷം മാത്രമാണ് ഈ ദാമ്പത്യബന്ധം നീണ്ടുനിന്നത്. 2004 ൽ ഇരുവരും വിവാഹിതമോചിരതാവുകയായിരുന്നു. ഇപ്പോൾ ഇരുവരുടേയും വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറയുകയാണ് മകൾ സാറ അലി ഖാൻ. വിവാഹമോചിതയായതോടെ അമ്മ സുന്ദരിയും സന്തോഷവതിയുമായി എന്നാണ് സാറ പറയുന്നത്. സന്തോഷമുള്ള രണ്ട് വീടുകളിൽ സന്തോഷമുള്ള രണ്ട് മാതാപിതാക്കൾ ഉണ്ടെങ്കിൽ താൻ എന്തിനാണ് സങ്കടപ്പെടുന്നതെന്നും താരം ചോദിക്കുന്നു. 

സന്തോഷമുള്ള രണ്ട് വീടുകളിൽ സന്തോഷമുള്ള രണ്ട് മാതാപിതാക്കൾ

ഒൻപത് വയസുള്ളപ്പോൾ തന്നെ ഈ രണ്ട് വ്യക്തികൾ ഞങ്ങളുടെ വീട്ടിൽ സന്തോഷത്തോടെ അല്ല ജീവിക്കുന്നതെന്ന് തിരിച്ചറിയാനുള്ള  പക്വത എനിക്കുണ്ടായിരുന്നു. പെട്ടെന്ന് രണ്ട് പുതിയ വീടുകളിൽ ഏറെ സന്തോഷത്തോടെ അവർ ജീവിക്കാൻ തുടങ്ങി.  10 വർഷത്തോളം ചിരിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്ന എന്റെ അമ്മ, അവർ അർഹിക്കുന്നതുപോലെ, പെട്ടെന്ന് സന്തോഷവതിയും സുന്ദരിയും ആവേശഭരിതയുമായി ജീവിക്കാൻ തുടങ്ങി. സന്തോഷമുള്ള രണ്ട് വീടുകളിൽ സന്തോഷമുള്ള രണ്ട് മാതാപിതാക്കൾ ഉണ്ടെങ്കിൽ ഞാൻ എന്തിനാണ് സങ്കടപ്പെടുന്നത്. അതുകൊണ്ട് അവരുടെ വിവാഹമോചനം എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമേ അല്ല. 

അവരിന്ന് അവരുടെ ജീവിതത്തിൽ ഏറെ സന്തോഷത്തിലാണ്. എന്റെ അമ്മ പൊട്ടിച്ചിരിക്കുന്നതും, തമാശകൾ പറയുന്നതും പൊട്ടത്തരങ്ങൾ ചെയ്യുന്നതുമെല്ലാം ഞാനിന്ന് കാണുന്നു. അതെല്ലാം ഏറെ നാളുകൾ എനിക്ക് നഷ്ടമായ കാഴ്ച്ചകളായിരുന്നു. അമ്മയെ വീണ്ടും ഇതുപോലെ കാണാനാവുന്നത് ഏറെ സന്തോഷം നൽകുന്ന കാഴ്ച്ചയാണ്."സാറ പറയുന്നു.

സെയ്ഫും കരീനയും വിവാഹിതരായി

സെയ്ഫ് അലി ഖാന്റേയും അമൃത സിങ്ങിന്റേയും പ്രണയ വിവാഹമായിരുന്നു. 1991 ൽ വിവാഹിതരായ ഇരുവരും 2004 ലാണ് ബന്ധം വേർപെടുത്തുന്നത്. സാറാ അലി ഖാനെ കൂടാതെ ഇബ്രാഹിം അലി ഖാൻ എന്നൊരു മകൻ കൂടി ഇരുവർക്കുമുണ്ട്. അതിന് ശേഷമാണ് സെയ്ഫും കരീന കപൂറും തമ്മിൽ അടുക്കുന്നത്. 2012 ൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇവർക്ക് രണ്ട് മക്കളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍