ചലച്ചിത്രം

മരക്കാറിന്റെ ബ്രഹ്മാണ്ഡ സെറ്റിൽ തലയുടെ മിന്നൽ സന്ദർശനം, അമ്പരന്ന് താരങ്ങൾ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സിനിമപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ് പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹത്തിനായി. ചിത്രം ഒടിടിയിൽ എത്തുമോ അതോ തിയറ്ററിൽ എത്തുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ചിത്രം  വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നതിനിടെ മരക്കാരുടെ സെറ്റിലെ ഒരു സർപ്രൈസ് വിസിറ്റിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. തമിഴ് സൂപ്പർതാരം തല അജിത്താണ് അപ്രതീക്ഷിതമായി ലൊക്കേഷനിൽ എത്തിയത്. 

വിഡിയോ വൈറൽ

ചിത്രീകരണം പുരോ​ഗമിച്ചുകൊണ്ടിരിക്കെയായിരുന്നു താരത്തിന്റെ മിന്നൽ സന്ദർശനം.  ഹൈദരാബാദ് ഫിലിം സിറ്റിയില്‍ ചിത്രത്തിനായി ഒരുക്കിയ ബ്രഹ്മാണ്ഡ സെറ്റിലേക്കാണ് അതിഥി എത്തിയത്. സെറ്റിലെത്തിയ അജിത്തിനെ മോഹന്‍ലാലും പ്രിയദര്‍ശനുമടക്കമുള്ളവർ ചേര്‍ന്ന് സ്വീകരിച്ചു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്ന അര്‍ജുന്‍, സുനില്‍ ഷെട്ടി, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ് എന്നിവരുമായി അജിത് കുശലം പറയുന്നതും വീഡിയോയില്‍ കാണാം. താരങ്ങളെല്ലാം ഷോട്ടിന് തയാറായി കോസ്റ്റ്യൂമിൽ നിൽക്കുമ്പോഴായിരുന്നു സന്ദർശനം. സോഷ്യൽ മീ‍ഡിയയിൽ വൈറലാവുകയാണ് വിഡിയോ. 

മരക്കാർ ഒടിടിയോ? തിയറ്ററോ?

മരക്കാറിന്റെ റിലീസ് വിവാദമായതോടെ സർക്കാരും ഇടപെടുകയാണ്. ചിത്രത്തെ തിയറ്ററിൽ റിലീസ് ചെയ്യിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി സിനിമാ സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ സിനിമാ സംഘടനകളുമായി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം വീണ്ടും പ്രവർത്തനം ആരംഭിച്ച തിയറ്ററുകളുടെ പ്രതീക്ഷയായിരുന്നു മരക്കാർ. ചിത്രത്തിന്റെ റിലീസിലൂടെ കുടുംബ പ്രേക്ഷകരെ തിയറ്ററിലേക്ക് എത്തിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു. അതിനിടെയാണ് ആമസോൺ പ്രൈമുമായി ആന്റണി പെരുമ്പാവൂർ ചർച്ച ആരംഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'