ചലച്ചിത്രം

റേഞ്ച് റോവർ സ്വന്തമാക്കി നൈല ഉഷ; പുതിയ സന്തോഷം പങ്കുവച്ച് നടി 

സമകാലിക മലയാളം ഡെസ്ക്

റേഞ്ച് റോവർ സ്പോർട്സ് ബ്ലാക്ക് എഡിഷൻ സ്വന്തമാക്കിയിരിക്കുകയാണ് നടിയും അവതാരകയുമായ നൈല ഉഷ. മകനൊപ്പം എത്തി പുതിയ കാർ സ്വന്തമാക്കുന്നതിന്റെ ചിത്രങ്ങൾ നൈല തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. 

"സേ ഹലോ ടൂ മൈ ന്യൂ റൈഡ്" എന്ന ക്യാപ്ഷനിലാണ് താരം ഇൻസ്റ്റയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. നേരത്തെ വെള്ള നിറത്തിലുള്ള ഔഡി എ7 ആയിരുന്നു നൈലയ്ക്ക് സ്വന്തമായി ഉണ്ടായിരുന്ന വാഹനം.

റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടെ മമ്മൂട്ടിയുടെ നായികയായി ‘കുഞ്ഞനന്തന്റെ കട’ എന്ന ചിത്രത്തിലൂടെയാണ് നൈല സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.  ഗ്യാങ്ങ്സ്റ്റർ, ഫയർമാൻ, പത്തേമാരി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും നൈല അഭിനയിച്ചു. ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസ്’ ആണ് നൈലയുടെ അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും