ചലച്ചിത്രം

സ്‌പൈഡർമാൻ വീണ്ടും എത്തുന്നു; 'സ്‌പൈഡർമാൻ: നോ വേ ഹോം' ട്രെയിലർ കാണാം

സമകാലിക മലയാളം ഡെസ്ക്

കാംക്ഷയോടെ കാത്തിരിക്കുന്ന സ്‌പൈഡർമാൻ: നോ വേ ഹോമിന്റെ ട്രെയിലർ പുറത്തുവിട്ടു. ടോം ഹോളണ്ട് സ്‌പൈഡർമാനായി എത്തുന്ന ചിത്രം ജോൺ വാട്‍സ് ആണ് സംവിധാനം ചെയ്യുന്നത്. ക്രിസ്, എറിക് എന്നിവർ ചേർന്ന് തിരക്കഥയെഴുതുന്നു.

ഡിസംബർ 17നാണ് സ്‍പൈഡർ മാൻ: നോ വേ ഹോം റിലീസ് ചെയ്യുക. സെൻഡേയ തന്നെയാണ് സ്‍പൈഡർമാന്റെ കാമുകി കഥാപാത്രമായി സ്‍പൈഡർ മാൻ നോ വേ ഹോമിലും എത്തുന്നത്.മാർവൽ സ്റ്റുഡിയോസും കൊളംബിയ പിക്ചേഴ്‍സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സോണിയും മാർവൽ സ്റ്റുഡിയോസും തെറ്റിപ്പിരിഞ്ഞതോടെ സ്‍പൈഡർമാൻ ഇനി വെള്ളിത്തിരിയിലെത്തുമോയെന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാലിപ്പോൾ ഇരു കമ്പനികളും ചേരി‍ന്നുണ്ടാക്കിയ പുതിയ ധാരണയിലാണ് ചിത്രം വീണ്ടും എത്തുന്നത്. സോണി പിക്ചേഴ്‍സ് റിലീസിംഗാണ് സിനിമയുടെ വിതരണം. സ്‍പൈഡർമാൻ ഫാർ ഫ്രം, സ്‍പൈഡർമാൻ- ഹോം കമിംഗ് എന്നിവയാണ് ഇതിനു മുമ്പ് ഇറങ്ങിയ സ്‍പൈഡർമാൻ സിനിമകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്