ചലച്ചിത്രം

'ഇവിടെ നമുക്ക് എലിയെ ചുടാം', സാറിനു പറ്റുമെങ്കിൽ, ഈ ട്രോളുകൾ നിരോധിക്കണം; പിണറായി വിജയനോട് ​ഗായത്രി സുരേഷിന്റെ അപേക്ഷ, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിലെ ട്രോളുകൾ കേരളത്തിൽ നിരോധിക്കണമെന്നും അത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് നടി ഗായത്രി സുരേഷ്. ലൈവ് വിഡിയോയിലൂടെയായിരുന്നു നടിയുടെ അഭ്യർഥന. സോഷ്യൽമീഡിയ തുറന്നുകഴിഞ്ഞാൽ ട്രോളുകളും വൃത്തികെട്ട കമന്റുകളും മാത്രമാണ് ഉള്ളതെന്നും ഇത് അടിച്ചമർത്തലാണെന്നുമാണ് വിഡിയോയിൽ ​ഗായത്രി പറയുന്നത്. ഇത് താൻ മാത്രം നേരിടുന്ന പ്രശ്നമല്ലെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നും ​ഗായത്രി ലൈവിൽ പറയുന്നുണ്ട്. 

ലൈവിൽ ​ഗായത്രി പറഞ്ഞത്

ട്രോളുകൾ അത്ര അടിപൊളിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഈ ട്രോളുകളുടെ ഏറ്റവും വലിയ ഉദ്ദേശ്യം ആളുകളെ കളിയാക്കുക എന്നതാണ്. സോഷ്യൽമീഡിയ തുറന്നുകഴിഞ്ഞാൽ ട്രോളുകളും വൃത്തികെട്ട കമന്റുകളും മാത്രമാണ് ഉള്ളത്. ഒരുതരത്തിലുള്ള അടിച്ചമർത്തലാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ തലമുറയുടെ കാര്യം പോട്ടെ. ഇനി വരുന്ന തലമുറ കണ്ടു പഠിക്കുന്നത് ഈ ആക്രമണ സ്വഭാവമാണ്. ഒരാൾ അഭിപ്രായം പറഞ്ഞാൽ, അയാളെ അടിച്ചമർത്താനുള്ള പ്രവണതയാണ് കുട്ടികളെ കാണിച്ചുകൊടുക്കുന്നത്. അങ്ങനെയുള്ള ജനതയെ അല്ല, പരസ്പരം പിന്തുണ നൽകുന്ന സമൂഹമാണ് വേണ്ടത്. ഞാൻ ഈ പറയുന്നത് എവിടെയെത്തും എന്നറിയില്ല. എനിക്കൊന്നും നഷ്ടപ്പെടാനില്ല, അത്രമാത്രം അടിച്ചമർത്തിക്കഴിഞ്ഞു എന്നെ. സിനിമ വന്നില്ലേല്ലും എനിക്ക് കുഴപ്പമില്ല.

എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ സാറിനോടാണ്. സാറിനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു. സാറിന്റെ എല്ലാ ആശയങ്ങളും നടപടികളും എനിക്ക് ഇഷ്ടമാണ്. സാറിത് കേൾക്കും എന്നു വിശ്വസിക്കുന്നു. സാറിന്റെ അരികിൽ ഈ സന്ദേശം എത്തും. സോഷ്യൽ മീഡിയ ഇപ്പോൾ ജീവിതത്തെ ഭരിക്കുന്ന ഭാഗമായി മാറിയിരിക്കുകയാണ്. ലഹരിമരുന്നിൽനിന്നു പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമല്ലേ? അപ്പോൾ ട്രോളുകളിൽനിന്നു പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ? ട്രോൾ വരും പിന്നെ കമന്റ് വരും. ആ കമന്റ് കാരണം ഒരാൾക്ക് മാനസികമായി ഉണ്ടാക്കുന്ന പ്രയാസം വലുതാണ്.

ഇത് ഞാൻ മാത്രം നേരിടുന്ന പ്രശ്നമല്ല. ഇന്നലെ ഫെയ്സ്ബുക് നോക്കുമ്പോൾ എല്ലാത്തിനും അടിയിൽ വൃത്തികെട്ട കമന്റുകളാണ്. സാറിനു പറ്റുമെങ്കിൽ, നല്ല നാടിനായി ആദ്യം ഈ ട്രോളുകൾ നിരോധിക്കണം. എലിയെ പേടിച്ച് ഇല്ലം ചുടുമെന്ന് പറയില്ലേ, ഇവിടെ നമുക്ക് എലിയെ ചുടാം. സാറ് വിചാരിച്ചാൽ നടക്കും. ഇതൊരു അപേക്ഷയാണ്. എല്ലായിടത്തെയും കമന്റ് സെക്‌ഷൻ ഓഫ് ചെയ്ത് വയ്ക്കണം. യൂട്യൂബിലെയും ഫെയ്സ്ബുക്കിലെയും. കമന്റ്സ് നീക്കാൻ പറ്റില്ലെങ്കിൽ ട്രോളുകൾ എങ്കിലും നിരോധിക്കണം സർ. എന്തെങ്കിലുമൊന്ന് ചെയ്യണം. ഞാൻ പറയാൻ ഉള്ളത് പറയും. ഇവരെ ഇങ്ങനെ വളരാൻ വിടരുത്. കേരളം നശിപ്പിക്കാനുള്ള കരുത്തുണ്ട് ഇവർക്ക്.

ദയവായി എല്ലാവരും എന്നെ പിന്തുണയ്ക്കൂ. ‘ട്രാഫിക്’ എന്ന സിനിമയിൽ പറയുന്നതുപോലെ, നിങ്ങൾ എന്നെ ഇപ്പോൾ പിന്തുണച്ചില്ലെങ്കിൽ മറ്റുള്ള ദിവസം പോലെ ഈ ദിവസവും കടന്നുപോകും. എനിക്കൊരുപാട് ട്രോളുകൾ വരും. ഇനിയും അടിച്ചമർത്തും. ഞാൻ അതിനു തയാറാണ്. അതിനുള്ള വൈറ്റമിൻസ് എന്റെ ശരീരത്തിലുണ്ട്. പക്ഷേ എന്നെ പിന്തുണച്ചാൽ സമൂഹത്തിൽ ഒരുപാട് മാറ്റംവരും. സമൂഹമാധ്യമങ്ങളിലെ ഒന്നോരണ്ടോ ലക്ഷം ആളുകളല്ല കേരളം. അവരെ കേരളമാക്കി മാറ്റരുതെന്നാണ് എനിക്ക് പറയാനുള്ളത്. ഇവിടെ ബുദ്ധിയും വിവരവുമുള്ള ഒരുപാട് ആളുകൾ ജീവിക്കുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍