ചലച്ചിത്രം

'വിവാഹം കഴിഞ്ഞ ആളുമായി പ്രണയത്തിലായി, കുടുംബം തകര്‍ത്തവളാകാന്‍ ആഗ്രഹിച്ചില്ല'

സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് ബോളിവുഡിലെ മിന്നും താരമായിരുന്നു ആശ പരേഖ് ഇന്ന് 79ാം വയസിലേക്ക് കടന്നിരിക്കുകയാണ്. ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്ന താരം പക്ഷേ ജീവിതത്തില്‍ അവിവാഹിതയായി തുടര്‍ന്നു. വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം താരം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബം തകര്‍ത്തവളാവാന്‍ ആഗ്രഹമില്ലാതിരുന്നതുകൊണ്ടാണ് ജീവിതത്തില്‍ ഒറ്റയ്ക്കായത് എന്നാണ് ആശ പരേഖ് പറയുന്നത്. 

2019 ലെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. വിവാഹിതനായ ഒരാളുമായി താന്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ആ കുടുംബം തകര്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് താനിങ്ങനെയൊരു തീരുമാനമെടുത്തതെന്നും ആശ പറയുന്നു. ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിച്ചത് ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നാണ്. വിവാഹിതനുമായി ഞാന്‍ പ്രണയത്തിലായിരുന്നു. കുടുംബം തകര്‍ത്തവളാകാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് പിന്തിരിഞ്ഞു. എന്റെ ജീവിതം ഞാന്‍ ഇഷ്ടപ്പെടുന്നതുപോലെ ജീവിക്കാന്‍ എനിക്ക് അങ്ങനെ മാത്രം ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. - ആശ പറഞ്ഞു. 

വിവാഹത്തിലേക്ക് എത്തിയ മറ്റൊരു ബന്ധം കൂടി തനിക്കുണ്ടായിരുന്നെന്നും എന്നാല്‍ ഇതേ കാരണം കൊണ്ടുതന്നെ അതും തകര്‍ന്നെന്നും അവര്‍ വ്യക്തമാക്കി. യുഎസില്‍ നിന്നുള്ള പ്രൊഫസറായിരുന്നു അത്. ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ പോയ തന്നോട് എനിക്കൊരു കാമുകിയുണ്ടായിരുന്നെന്നും അപ്പോഴാണ് നീ ഇടയില്‍ കയറി വന്നതെന്നും അയാള്‍ പറഞ്ഞു. അതോടെയാണ് ആ ബന്ധവും അവസാനിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി