ചലച്ചിത്രം

'എല്ലാ മാഫിയ പപ്പുകളും വന്നിട്ടുണ്ട്, തെറ്റിനെ മഹത്വവൽക്കരിക്കരുത്': കങ്കണ 

സമകാലിക മലയാളം ഡെസ്ക്

ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്തെത്തുന്നത്. ഇതിൽ തന്നെ ബോളിവുഡിലെ പ്രമുഖരിൽ പലരും താരപുത്രന് പിന്തുണയറിയിച്ചാണ് എത്തിയിട്ടുള്ളത്. കഴി‍ഞ്ഞ ദിവസം നടൻ ഹൃത്വിക് റോഷൻ ആര്യൻ ഖാന് തുറന്ന കത്തുമായി എത്തിയിരുന്നു. അപ്രതീക്ഷിത പ്രതിസന്ധികളുണ്ടാവുന്നത് ജീവിതത്തെ മെച്ചപ്പെടുത്തും എന്നാണ് ഹൃത്വിക് കുറിച്ചത്. ഇതിന് പിന്നാലെ തെറ്റിനെ മഹത്വവൽക്കരിക്കരുതെന്ന അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് നടി കങ്കണ റണാവത്ത് 

''എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റും ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വവൽക്കരിക്കരുത്. നമ്മുടെ കർമങ്ങൾ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാൻ ഈ നടപടി ആര്യനെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. കുറച്ച് കൂടി നല്ല വ്യക്തിയായി പരിണമിക്കാൻ ആര്യന് സാധിക്കട്ടെ. ദുർബലനായി ഇരിക്കുന്ന ഒരാളെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കരുത്. എന്നാൽ ഇവിടെ ഈ കുറ്റവാളികൾ അയാൾ ചെയ്തതിൽ യാതൊരു തെറ്റുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ പിന്തുണയ്ക്കുന്നു'', എന്നാണ് കങ്കണ കുറിച്ചത്. ആര്യൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കുന്ന ബോളിവുഡ് സിനിമാപ്രവർത്തകർക്കെതിരെയാണ് കങ്കണ രം​ഗത്തെത്തിയത്.  

ഇൻസ്റ്റ​ഗ്രാമിലൂടെ ആര്യനെ പിന്തുണയറിയിച്ച് ഹൃത്വിക് റോഷൻ കുറിപ്പ് പങ്കുവെച്ചത്. ബഹളങ്ങൾക്കിടെ സ്വയം പിടിച്ചുനിൽക്കാനുള്ള സമ്മർദ്ദം നിനക്കിപ്പോൾ മനസിലാവുമെന്നും ഉള്ളിലെ നായകനെ പുകച്ച് പുറത്തുചാടിക്കാൻ ഇതിലൂടെ നിനക്കാവുമെന്നും അദ്ദേഹം കുറിച്ചു. എന്നാൽ ദേഷ്യവും നിസ്സഹായതയുമെല്ലാം നിന്റെ നന്മയെ വറ്റിച്ചുകളയരുതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്. ആലിയ ഭട്ട്, സൂസന്നെ ഖാൻ ഉൾപ്പടെ നിരവധി പേർ പിന്തുണയുമായി കമന്റ് ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി