ചലച്ചിത്രം

നമ്മുടെ സിനിമ തീർക്കണ്ടേ, ഇനിയും സഹായം വേണം; അഭ്യർത്ഥനയുമായി അലി അക്ബർ

സമകാലിക മലയാളം ഡെസ്ക്

ലബാർ കലാപത്തെക്കുറിച്ച് അലി അക്ബർ ഒരുക്കുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ക്രൗഡ് ഫണ്ടിങ് ഉപയോ​ഗിച്ചാണ് ചിത്രം നിർമിക്കുന്നത്. ഇപ്പോൾ ചിത്രത്തിനായി വീണ്ടും സഹായം അഭ്യർത്ഥിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് അലി അക്ബർ. ഇനിയും മുമ്പോട്ട് പോവാനുണ്ടെന്നും അതിനുള്ള സഹായം വേണമെന്നുമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ച്. 

‘തിരക്കിലാണ്... തീർക്കണ്ടേ നമ്മുടെ സിനിമ.. ആർക്കും മറുപടി അയക്കാൻ കഴിയുന്നില്ല, ക്ഷമിക്കണം. അതിരാവിലെ ജോലി തുടങ്ങും അർദ്ധ രാത്രിവരെ തുടരും.. ഇനിയും അല്പം മുൻപോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം...സഹായം അഭ്യർത്ഥിക്കുന്നതിൽ വിഷമമുണ്ട്..കൂടെ നിൽക്കണം...നന്മയുണ്ടാകട്ടെ..’ - അലി അക്ബര്‍ കുറിച്ചു. 

ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത് തലൈവാസല്‍ വിജയ് ആണ്. ജോയ് മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. എന്നാൽ അടുത്തിടെ വാരിയംകുന്നനിൽ നിന്ന് പൃഥ്വിരാജും ആഷിക് അബുവും പിൻവാങ്ങിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'