ചലച്ചിത്രം

മകന്റെ തെറ്റിന് മാപ്പു പറഞ്ഞ ജാക്കി ചാൻ, വെറുതെ ഒരു കാര്യം പറഞ്ഞ് കങ്കണ; ഒളിയമ്പ് ഷാരുഖിന് നേരെ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ കഴിഞ്ഞ ദിവസമാണ് മയക്കുമരുന്നു കേസിൽ അറസ്റ്റിലായത്. ഷാരുഖ് ഖാനെയും ആര്യനേയും പിന്തുണച്ചുകൊണ്ട് നിരവധി സെലിബ്രിറ്റികളാണ് രം​ഗത്തെത്തിയത്. ഇപ്പോൾ നടി കങ്കണ റണാവത്തിന്റെ പോസ്റ്റാണ് വൈറലാവുന്നത്. ഹോളിവുഡ് താരം ജാക്കി ചാനുമായി ബന്ധപ്പെട്ട പഴയൊരു വാർത്തയാണ് കങ്കണ ഓർമിപ്പിക്കുന്നത്. 

മയക്കു മരുന്നു കേസിൽ മകൻ അറസ്റ്റിലായതിന് പിന്നാലെ ക്ഷമാപണവുമായി രം​ഗത്തെത്തിയ ജാക്കി ചാനെക്കുറിച്ച് വാർത്തയാണ് താരം പങ്കുവെച്ചത്. തന്റെ മകന്റെ പ്രവർത്തിയിൽ ലജ്ജിതനാണെന്നും ഇത് തന്റെ  പരാജയമാണെന്നുമാണ് ജാക്കി ചാൻ പറഞ്ഞത്. ഇക്കാര്യത്തിൽ മകനെ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജസ്റ്റ് സേയിം എന്ന ഹാഷ്ടാ​ഗിലാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായ കങ്കണയുടെ പോസ്റ്റ്. എന്തായാലും പോസ്റ്റ് വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ഷാരുഖ് ഖാനെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് ഇതെന്നാണ് പ്രചരണം. 

2014ലാണ് ലഹരുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജാക്കി ചാന്റെ മകന്‍ ജെയ്സി ചാന്‍ അറസ്റ്റിലാവുന്നത്. ആറുമാസത്തെ തടവിന് മകന്‍ ശിക്ഷിക്കപ്പെട്ടിരുന്നു. നേരത്തെ ആര്യൻ ഖാനെ പിന്തുണച്ചവർക്കെതിരെ കങ്കണ രം​ഗത്തെത്തിയിരുന്നു. എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റും ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വവല്‍ക്കരിക്കരുത്. നമ്മുടെ കര്‍മങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. കുറച്ച് കൂടി നല്ല വ്യക്തിയായി പരിണമിക്കാന്‍ ആര്യന് സാധിക്കട്ടെ എന്നുമാണ് കങ്കണ കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന