ചലച്ചിത്രം

അമിതാഭ് ബച്ചന്റെ ബം​ഗ്ലാവുകൾ ബാങ്കിന് വാടകയ്ക്ക്, പ്രതിമാസം നൽകേണ്ടത് 19 ലക്ഷം രൂപ

സമകാലിക മലയാളം ഡെസ്ക്

മുംബൈ; മുംബൈയിൽ നിരവധി ആഡംബര കെട്ടിടങ്ങളാണ് സൂപ്പർതാരം അമിതാഭ് ബച്ചന്റെ പേരിലുള്ളത്. ഇപ്പോൾ തന്റെ കെട്ടിടങ്ങളിൽ രണ്ടെണ്ണം ബാങ്കുകൾക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ് ബി​ഗ് ബി. ജുഹുവിലുള്ള വത്സ, അമ്മു എന്നീ ബംഗ്ലാവുകളുടെ ഏറ്റവും താഴത്തെ നിലകളാണ് രു പ്രമുഖ ബാങ്കിന് വാടകയ്ക്ക് നൽകിയിരിക്കുന്നത്. 

15 വർഷത്തേയ്ക്കാണ് വാടക കരാർ. രണ്ടു ബംഗ്ലാവുകളും ചേർത്ത് 3150 ചതുരശ്രയടി സ്ഥലമാണ് ബാങ്കിന് വിട്ടുനൽകിയിരിക്കുന്നത്. പ്രതിമാസം 18.9 ലക്ഷം രൂപ വാടകയായും നിശ്ചയിച്ചിട്ടുണ്ട്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും വാടകതുകയിൽ  25% വർധനവുണ്ടാകും. 10 വർഷം കഴിയുമ്പോഴേക്കും 29 ലക്ഷം രൂപയായിരിക്കും പ്രതിമാസ വാടകയായി ബച്ചൻ കുടുംബത്തിന് ലഭിക്കുക. 

12 മാസക്കാലത്തെ വാടകയായ 2.26 കോടി രൂപ ബാങ്ക് ഡിപ്പോസിറ്റായി കൈമാറിയതായി രേഖകൾ വ്യക്തമാക്കുന്നു. വത്സ എന്ന ബംഗ്ലാവ് മുൻപ് മറ്റൊരു ബാങ്കിന്റെ ഓഫീസായി പ്രവർത്തിച്ചുവരികയായിരുന്നു. ജുഹുവിലുള്ള 120 കോടി വിലമതിപ്പുള്ള ജൽസ എന്ന ബംഗ്ലാവിലാണ് താരകുടുംബം താമസിക്കുന്നത്. ഇതിന് അടുത്തായാണ് വാടകയ്ക്ക് നൽകിയ രണ്ട് കെട്ടിടങ്ങളും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ