ചലച്ചിത്രം

'വാക്‌സിന്‍ എടുക്കാത്തത് വ്യക്തിപരമായ കാര്യം'; പൂജാ ബേദിക്കു കോവിഡ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചലച്ചിത്ര നടിയും ടെലിവിഷന്‍ അവതാരകയുമായ പൂജാ ബേദിക്കു കോവിഡ് സ്ഥിരീകരിച്ചു. അന്‍പത്തിയൊന്നുകാരിയായ പൂജ സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ എടുക്കുന്നതിനെതിരെ പരസ്യമായ നിലപാടെടുത്തയാളാണ് പൂജ.

വാക്‌സിന്‍ എടുക്കാതിരിക്കുക എന്നുള്ളത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് പൂജ ഇന്‍സ്റ്റഗ്രാമിലെ കുറിപ്പില്‍ പറഞ്ഞു. സ്വാഭാവികമായ പ്രതിരോധ ശേഷി ഉണ്ടാവുന്നതിനു വേണ്ടിയാണത്. ഓരോരുത്തരും തങ്ങള്‍ക്കു ശരിയെന്നു ബോധ്യമുള്ള കാര്യങ്ങളാണ് ഇക്കാര്യത്തില്‍ ചെയ്യേണ്ടതെന്ന് പൂജ പറഞ്ഞു. 

ഏതാനും ദിവസം കൊണ്ടുതന്നെ കാര്യങ്ങള്‍ ശരിയാവുമെന്നാണ് കരുതുന്നത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല. കുറെ മാസങ്ങളായി കഠിനമായ ജോലി ചെയ്യുന്നു. അതില്‍നിന്നു വിശ്രമം ലഭിക്കാന്‍ ദൈവം കണ്ടുവച്ച വഴിയാണ് ഇതെന്ന് പൂജാ ബേദി പറഞ്ഞു.

പങ്കാളിയായ മനേക് കോണ്‍ട്രാക്ടര്‍ക്കും വീട്ടിലെ സഹായിക്കും കോവിഡ് ബാധിച്ചതായി പൂജയുടെ കുറിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400