ചലച്ചിത്രം

ഏഴു വർഷത്തെ ഇടവേള!; ബാബുരാജിന്റെ നായികയായി വാണിവിശ്വനാഥ് തിരിച്ചുവരുന്നു, പിന്തുണയ്ക്കണമെന്ന് താരം

സമകാലിക മലയാളം ഡെസ്ക്

ഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങി വാണി വിശ്വനാഥ്. ഭർത്താവും നടനുമായ ബാബുരാജിന്‍റെ നായികയായിട്ടാണ് താരത്തിന്റെ മടക്കം. 'ദി ക്രിമിനൽ ലോയർ' എന്ന് പേരിട്ടിരിക്കുന്ന ക്രൈം ത്രില്ലറിന്റെ ടൈറ്റിൽ ലോഞ്ച് തിരുവനന്തപുരത്തുവച്ച് നടന്നു.  മലയാളിപ്രേക്ഷകരെ കാണാൻ പോകുന്നു എന്നതിൽ സന്തോഷമുണ്ടെന്നും തിരിച്ചുവരവ് നല്ലൊരു കഥാപാത്രത്തിലൂടെയാണെന്നതും കൂടുതൽ സന്തോഷം തരുന്നെന്നും വാണി വിശ്വനാഥ് പറഞ്ഞു. 

ക്രൈം ത്രില്ലർ സിനിമകളുടെ ആരാധിക

ഇങ്ങനെയൊരു കഥാപാത്രത്തിനു വേണ്ടി വാണി ചേച്ചികാത്തിരിക്കുകയായിരുന്നോ എന്ന് എല്ലാവരും ചോദിച്ചിരുന്നു. അങ്ങനെയല്ല. എന്റേതായ ചില കാര്യങ്ങൾക്കുവേണ്ടി സിനിമ മാറ്റിവച്ചു എന്നു മാത്രം. തിരിച്ചുവന്നപ്പോൾ അതൊരു നല്ല കഥാപാത്രത്തിലൂടെയാകുന്നത് നിമിത്തം മാത്രം. ത്രില്ലർ–ക്രൈം സിനിമകളുടെ ആരാധികയാണ് ഞാൻ. ഇങ്ങനെയൊരു ത്രെഡ് പറഞ്ഞപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു. എന്റെ കഥാപാത്രം പോലെ ബാബുവേട്ടന്റെയും നല്ലൊരു കഥാപാത്രമാണ്. സാൾട് ആൻഡ് പെപ്പർ, ജോജി എന്നീ സിനിമകളിലെ വേഷങ്ങൾപോലെ നിങ്ങൾ ഇഷ്ടപ്പെടുന്നൊരു വേഷമാകും ഈ ചിത്രത്തിലേത്.- വാണി വിശ്വനാഥ് പറഞ്ഞു.

‘മാന്നാർ മത്തായി സിനിമയ്ക്കു ശേഷം എനിക്ക് നിങ്ങള്‍ തന്നെ പ്രോത്സാഹനവും പിന്തുണയും ചെറുതല്ല. അത് എന്നും ഉണ്ടാകണം. റിയലിസ്റ്റിക് സിനിമകൾ മാത്രം കാണുന്ന മലയാളിപ്രേക്ഷകർക്കിടയിൽ റിയലിസ്റ്റിക് അല്ലാത്ത ചില കഥാപാത്രങ്ങൾ ചെയ്ത കയ്യടി വാങ്ങിച്ച ആളാണ് ഞാൻ. ആ എന്നെ ഇനിയും പിന്തുണയ്ക്കണം.’–വാണി കൂട്ടിച്ചേർത്തു.

ജിതിൻ ജിത്തു സംവിധാനം

നവാഗതനായ ജിതിൻ ജിത്തുവാണ് ദി ക്രിമിനൽ ലോയർ സംവിധാനം ചെയ്യുന്നത്. ഉമേഷ് എസ് മോഹൻ തിരക്കഥ ഒരുക്കുന്ന ചിത്രം തേർഡ് ഐ മീഡിയ മേക്കേഴ്സിന്‍റെ ബാനറാണ് നിർമിക്കുന്നത്. മലയാളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് വാണി വിശ്വനാഥ്. ശക്തമായ കഥാപാത്രങ്ങളാണ് താരത്തെ വ്യക്തസ്തമാക്കുന്നത്. മലയാളത്തിൽ 2014ൽ പുറത്തിറങ്ങിയ മാന്നാർ മത്തായി 2വിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്