ചലച്ചിത്രം

രണ്ടാമതൊരു ഹിന്ദി സിനിമ ചെയ്യാത്തത് എന്തുകൊണ്ടാണ്? കാരണം പറഞ്ഞ് പാര്‍വതി തിരുവോത്ത്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായാണ് പാര്‍വതി തിരുവോത്തിനെ കണക്കാക്കുന്നത്. മലയാളത്തില്‍ മാത്രമല്ല ഹിന്ദിയിലും തമിഴിലുമെല്ലാം താരത്തിന്റെ അഭിനയം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഇര്‍ഫാന്‍ ഖാന്റെ നായികയായി ഖരീബ് ഖരീബ് സിംഗിളായിരുന്നു താരത്തിന്റെ ആദ്യ ഹിന്ദി ചിത്രം. താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് ബോളിവുഡില്‍ താരത്തെ കണ്ടിട്ടില്ല. ഇപ്പോള്‍ ഹിന്ദിയില്‍ അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. 

അങ്ങനെയൊരു ചിത്രത്തിനായി കാത്തിരിക്കുന്നു

വ്യത്യസ്തമായ കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് എന്നാണ് താരം വ്യക്തമാക്കിയത്. കുറച്ചു പ്രൊജക്റ്റുകള്‍ എനിക്കു വന്നിരുന്നു. അവയെല്ലാം ഒന്നെങ്കില്‍ മറ്റു ഭാഷകളില്‍ ഞാന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളുടേതിന് സമാനമാണ്. അല്ലെങ്കില്‍ ഖരീബ് ഖരീബ് സിംഗളിന് സമാനമാണ്. എനിക്കും പ്രേക്ഷകര്‍ക്കും വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന ചിത്രത്തിനായാണ് ഞാന്‍ കാത്തിരിക്കുന്നത്.- പാര്‍വതി പറഞ്ഞു. 

മമ്മൂട്ടിക്കൊപ്പം പുഴു

മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന പുഴുവാണ് പാര്‍വതിയുടെ പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. ആര്‍ക്കറിയാം, നവരസ എന്നീ സിനിമകളിലാണ് താരത്തെ അവസാനമായി കണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കാംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി