ചലച്ചിത്രം

മയക്കുമരുന്ന് കേസിൽ നടിയുടെ പേരും ചിത്രങ്ങളും, ആള് മാറി; നേരിട്ടത് കടുത്ത മാനസിക സംഘര്‍ഷം: സോണിയ അഗര്‍വാള്‍ 

സമകാലിക മലയാളം ഡെസ്ക്

യക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടിയും മോഡലുമായ സോണിയ അഗര്‍വാളിന് പകരം തന്റെ ചിത്രങ്ങൾ നൽകി കേസിലേക്ക് വലിച്ചിഴച്ചതിനെതിരെ തെന്നിന്ത്യന്‍ നടി സോണിയ അഗര്‍വാള്‍ രംഗത്ത്. ഇരുവരുടെയും പേരിലെ സാമ്യം മൂലം മോഡലിന്റെ ചിത്രങ്ങള്‍ക്ക് നടി സോണിയ അഗര്‍വാളിന്റെ ചിത്രങ്ങളും വിവരങ്ങളുമാണ് പല മാധ്യമങ്ങളും വാർത്തയിൽ ഉപയോ​ഗിച്ചത്. ഇതുമൂലം താൻ കടുത്ത മാനസിക സംഘര്‍ഷമാണ് നേരിട്ടതെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു. 

വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരന്തരമുള്ള കോളുകളോട് പ്രതികരിക്കുകയും ചോദ്യങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തു. താനും കുടുംബവും നേരിടേണ്ടി വന്ന മാനനഷ്ടത്തിനു മാധ്യമങ്ങള്‍ക്കെതിരേ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സോണിയ ട്വീറ്റ് ചെയ്തു. 

ഷിജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഗ്രാന്‍ഡ്മാ എന്ന തമിഴ് മലയാളം ദ്വിഭാഷാ ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് താരം. തിരുവനന്തപുരത്താണ് താരം ഇപ്പോള്‍. ‌ഫ്‌ളാറ്റില്‍ നിന്ന് മയക്കുമരുന്നു കഞ്ചാവും പിടിച്ചെടുത്തതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് മയക്കുമരുന്നു കേസില്‍ നടിയും മോഡലുമായ സോണിയ അഗര്‍വാള്‍ കസ്റ്റഡിയിലായത്. സംഭവത്തെക്കുറിച്ച് കൃത്യമായി അന്വേഷിക്കാതെ തന്റെ പേരിൽ വ്യാവാർത്തകൾ പ്രചരിപ്പിച്ചവരെ നിയമപരമായി നേരിടുമെന്ന് നടി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്