ചലച്ചിത്രം

ശങ്കറിന്റെ മകൾ സിനിമയിലേക്ക്; കാർത്തിയുടെ നായികയായി അരങ്ങേറ്റം 

സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ ശങ്കറിന്റെ ഇളയമകൾ അതിഥി ക്യാമറയ്ക്ക് മുന്നിലെത്തുന്നു. കാർത്തി നായകനാകുന്ന 'വിരുമൻ' എന്ന പുതിയ ചിത്രത്തിൽ  നായികയായാണ് അതിഥിയുടെ അരങ്ങേറ്റം. സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ 18 മുതൽ തേനിയിൽ ആരംഭിക്കും. ഗ്രാമീണ പശ്ചത്തലത്തിലുള്ള വൈകാരികമായ ആക്‌ഷൻ എന്റർടെ്നറായിരിക്കും ചിത്രം.

രാജ്കിരൺ, പ്രകാശ് രാജ്, സൂരി എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.  യുവൻ ശങ്കർ രാജയാണ് സം​ഗീതം ഒരുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി