ചലച്ചിത്രം

അഞ്ചാമത്തെ ദേശിയ പുരസ്കാരത്തിന് അഭിനന്ദനം, തലൈവി കണ്ട് അച്ഛനും അമ്മയും പറഞ്ഞത്; സന്തോഷത്തിൽ കങ്കണ

സമകാലിക മലയാളം ഡെസ്ക്

മിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവി  നാളെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. കങ്കണ റണാവത്ത് ജയലളിതയായി എത്തുന്ന ചിത്രത്തിനായി വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രം കണ്ട ശേഷമുള്ള കങ്കണയുടെ മാതാപിതാക്കളുടെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. അഞ്ചാമത്തെ ദേശിയ പുരസ്കാരം ചിത്രത്തിന് ലഭിക്കും എന്നായിരുന്നു കങ്കണയോട് അച്ഛനും അമ്മയും പറഞ്ഞത്. 

കങ്കണ തന്നെയാണ് സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അച്ഛനും അമ്മയും  അഭിനന്ദനം അറിയിച്ചുവെന്നാണ് കങ്കണ പറയുന്നത്. ഇരുവരുടേയും ചിത്രവും ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി താരം പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ റിലീസിന് മുമ്പായി പ്രത്യേക സ്‌ക്രീനിംഗ് നടന്നിരുന്നു. ഇത് കണ്ടാണ് തന്റെ അച്ഛനും അമ്മയും അഞ്ചാം ദേശീയ പുരസ്‌ക്കാരത്തിന് അഭിനന്ദിച്ചതെന്ന് കങ്കണ പറയുന്നു.

ബി​ഗ് ബജറ്റിലുള്ള ചിത്രം സംവിധാനം ചെയ്തത് എഎൽ വിജയ് ആണ്. അരവിന്ദ് സ്വാമിയാണ് ചിത്രത്തിൽ എംജിആറിന്റെ റോളിൽ എത്തിയത്. ചിത്രത്തില്‍ കരുണാനിധിയുടെ റോളില്‍ എത്തുന്നത് നാസര്‍ ആണ്. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്. നാളെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. അതിന് പിന്നാലെ ഒടിടിയിലും റിലീസ് ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു