ചലച്ചിത്രം

'ആ ഭാരവും ചുമന്നു പോകുന്ന മനുഷ്യനാണ് പ്രണവ് മോഹൻലാൽ', മണാലിയിലെ വഴിയിൽ നിന്ന് കിട്ടിയ താരം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ടൻ പ്രണവ് മോഹൻലാലിന്റെ യാത്രാ ഭ്രാന്ത് മലയാളികൾക്ക് സുപരിചിതമാണ്. ആദ്യ ചിത്രമായ ആദിയുടെ ഷൂട്ടിങ് പൂർത്തിയാക്കി പ്രണവ് ആദ്യം പോയത് ഹിമാലയത്തിലേക്കായിരുന്നു. ഇപ്പോൾ ഹൃദയത്തിന്റെ ഷൂട്ടിനു ശേഷം വീണ്ടും ഒരു യാത്രയിലാണ് താരം. ട്രാവൽ ബാ​ഗുമായി കാൽനടയായാണ് യുവതാരത്തിന്റെ സഞ്ചാരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് മണാലിയിലെ വഴിയിൽ നിന്നുള്ള പ്രണവിന്റെ വിഡിയോ ആണ്. യുവ സഞ്ചാരി ആത്മയാൻ ആണ് പ്രണവിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 

മണാലിയിലേക്ക് സോളോ ട്രിപ്പ് വന്ന ആത്മയാന്റെ മുന്നിലേക്ക് അപ്രതീക്ഷിതമായാണ് പ്രണവ് എത്തുന്നത്. വലിയ ബാക്ക്പാക്കുമായി നടന്നുപോകുന്ന യുവാവിനെ കണ്ടപ്പോൾ മുഖപരിചയം തോന്നി സംസാരിക്കാൻ അടുത്തു ചെന്നപ്പോഴാണ് അതു പ്രണവ് മോഹൻലാൽ ആണെന്ന് ആത്മയാൻ തിരിച്ചറിഞ്ഞത്. ‘ഞങ്ങൾക്ക് വഴിയിൽ നിന്നൊരാളെ കിട്ടിയത് കാണണോ? ദേ നിൽക്കുന്നു... കണ്ടോ’ എന്നു പറ‍‍ഞ്ഞുകൊണ്ടാണ് പ്രണവിനെ കാണിക്കുന്നത്. എവിടെയോ കണ്ട് പരിചയമുണ്ടല്ലോ എന്നും പേരെന്താണെന്നും തമാശയ്ക്ക് ചോദിക്കുന്നത് വിഡിയോയിൽ കാണാം. എന്നാൽ ‌കാമറയെടുത്തതോടെ താരം എല്ലാം ഒരു ചിരിയിൽ ഒതുക്കി. ഒന്നും പറയാതെ നടന്നുപോകുന്ന പ്രണവിനെയാണ് വിഡിയോയിൽ കാണുന്നത്. 

സഹോദരി വിസമയയ്ക്കൊപ്പമാണ് പ്രണവിന്റെ യാത്ര. സോഷ്യൽ മീഡിയയിലൂടെ വിസ്മയ തന്റെ യാത്രാ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. ഹൃദയം ആണ് പ്രണവ് നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായികയാവുന്നത്. ദർശന രാജേന്ദ്രനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ