ചലച്ചിത്രം

നമ്പി നാരായണന്റെ കഥ പറയുന്ന 'റോക്കട്രി'; എത്തുന്നത് ആറ് ഭാഷകളിൽ, വിഡ്ഢി ദിനത്തിൽ റിലീസ് ‌ 

സമകാലിക മലയാളം ഡെസ്ക്

എസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന  'റോക്കട്രി: ദി നമ്പി ഇഫക്റ്റ്'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ അടുത്ത വർഷം ഏപ്രിൽ 1നാണ് ചിത്രത്തിന്റെ റിലീസ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. 

നമ്പി നാരായണൻ തന്നെ രചിച്ച 'റെഡി ടു ഫയർ: ഹൗ ഇന്ത്യ ആന്റ് ഐ സർവൈവ്ഡ് ദി ഐഎസ്ആർഒ സ്പൈ കേസ്'  എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ  നമ്പി നാരായണനായി അഭിനയിക്കുന്നത് നടൻ മാധവനാണ്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർമ്മാണവും. സിനിമയിലെ വിവിധ കാലഘട്ടങ്ങൾ അവതരിപ്പിക്കാൻ മാധവൻ നടത്തിയ മേക്ക് ഓവറുകൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. സിമ്രാൻ ആണ് ചിത്രത്തിൽ മാധവൻറെ നായിക. പതിനഞ്ച് വർഷത്തിന് ശേഷമാണ് ഇരുവരും സിനിമയിൽ ഒന്നിക്കുന്നത്.

നമ്പി നാരായണൻറെ ജീവിതത്തിലെ ഏറ്റവും സംഭവബഹുലമായ 27 വയസ്സു മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയിൽ പ്രതിപാദിക്കുന്നത്. 100 കോടിക്ക് മുകളിലാണ് സിനിമയുടെ ബജറ്റ്. ചിത്രത്തിൽ നിർണായക വേഷത്തിൽ ഷാരൂഖ് ഖാനും സൂര്യയും എത്തുന്നുണ്ട്. ഹിന്ദിയിൽ ഷാരുഖ് ഖാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തമിഴിൽ സൂര്യയാണ് അവതരിപ്പിച്ചിരിക്കുന്നത്. 

കഴിഞ്ഞ വർഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കോവിഡ് പശ്ചാതലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി