ചലച്ചിത്രം

നടി സൗജന്യ ഫ്ളാറ്റിനുള്ളിൽ മരിച്ച നിലയിൽ

സമകാലിക മലയാളം ഡെസ്ക്

ബാം​ഗളൂർ; കന്നഡ നടി സൗജന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബം​ഗളൂരുവിലെ ഫ്ലാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ സൗജന്യയെ അന്വേഷിച്ച് സുഹൃത്തുക്കൾ ഫ്ലാറ്റിലെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. 

കർണാടകയിലെ  കുമ്പളഗോടു സൺവർത്ത് അപ്പാർട്ട്മെന്റിലാണ് തൂങ്ങിമരിച്ചത്. സൗജന്യയുടെ ഫ്ലാറ്റിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. മാനസികമായി പ്രശ്നങ്ങളുണ്ടെന്നും അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണ് കുറിച്ചിരിക്കുന്നത്. കുടക് ജില്ലയിലെ കുശലനഗർ സ്വദേശിനിയായ സൗജന്യ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്