ചലച്ചിത്രം

പുതിയ പങ്കാളികൾക്കൊപ്പം ഹൃത്വിക്കിന്റേയും സൂസന്നയുടേയും ഹാപ്പി ഫോട്ടോ: കയ്യടിച്ച് ആരാധകരും; വൈറൽ

സമകാലിക മലയാളം ഡെസ്ക്

വിവാഹമോചനത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞ് ഹൃത്വിക് റോഷന്റേയും സൂസന്ന ഖാന്റേയും ജീവിതത്തിലേക്ക് പുതിയ പങ്കാളികൾ എത്തിയിരിക്കുകയാണ്. നടിയും ​ഗായികയുമായ സബ ആസാദാണ് ഹൃത്വിക്കിന്റെ കാമുകി. നടൻ അർസ്ലാൻ ​ഗോണിയുമായി പ്രണയത്തിലാണെന്ന് സൂസന്ന തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് പുതിയ പങ്കാളികൾക്കൊപ്പമുള്ള ഹൃത്വിക്കിന്റേയും സൂസന്നയുടേയും ചിത്രം പുറത്തുവന്നിരിക്കുകയാണ്. 

ഹൃത്വിക്കിനും സൂസന്നയ്ക്കുമൊപ്പം സബയേയും അർസ്ലാനെയുമാണ് ഫോട്ടോയിൽ കാണുന്നത്. സൂസന്ന ഖാന്റെ പുതിയ ഹോട്ടലിന്റെ ഉദ്ഘാടന‌ത്തിന് എത്തിയപ്പോഴാണ് ചിത്രം പകർത്തിയത്. സൂസാനെ കഴിഞ്ഞദിവസം ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നാലുപേരും ഒരുമിച്ചുള്ള ചിത്രമുള്ളത്. നിരവധി പേരാണ് ഇതിന് കമന്റുകളുമായെത്തിയത്.

​ഗോവയിലെ ഹോട്ടൽ ഉ​ദ്ഘാടനത്തിൽ പങ്കെടുക്കാൻ ഹൃത്വിക്കിനൊപ്പം സബയുമുണ്ടായിരുന്നു. തുടർന്ന് ഇരുവരും ഒന്നിച്ച് മുംബൈ എയർപോർട്ടിൽ നിന്ന് വരുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇവർ വരുന്നതിന് തൊട്ടു മുൻപ് സൂസന്നയും അർസ്ലാനും ഒന്നിച്ചുള്ള വിഡിയോയും പുറത്തുവന്നു. അര്‍സലാന്‍ ഗോണിയുമായി തന്റെ പ്രണയം സൂസാനെ നേരത്തേ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 

2000ൽ ആണ് ഹൃത്വിക് റോഷനും സൂസന്നെ ഖാനും വിവാഹിതരാവുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാൽ 2014ൽ പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഇവർ വേർപിരിയുകയായിരുന്നു. വിവാഹമോചനത്തിനു ശേഷവും ഇവർ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു