ചലച്ചിത്രം

'ആര്‍ആര്‍ആര്‍ രണ്ടാം ഭാഗം എടുത്തില്ലെങ്കില്‍ രാജമൗലിയെ കൊല്ലും'; ജൂനിയര്‍ എന്‍ടിആര്‍, പ്രതികരണം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

സ്എസ് രാജമൗലിയുടെ പുതിയ ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍ വമ്പന്‍ വിജയം നേടിയിരിക്കുകയാണ്. ആയിരം കോടി കടന്നിരിക്കുകയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫിസ് കളക്ഷന്‍. ബാഹുബലി പോലെ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമോ എന്ന ചോദ്യവുമായി നിരവധി ആരാധകരാണ് എത്തുന്നത്. ഇപ്പോള്‍ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകന്‍ ജൂനിയര്‍ എന്‍ടിആര്‍. 

ആര്‍ആര്‍ആറിന് രണ്ടാം ഭാഗം ഉണ്ടാകും എന്നാണ് ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞത്. രാജമൗലി കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും രണ്ടാം ഭാഗം എടുക്കാന്‍ അദ്ദേഹത്തിന് ആഗ്രഹമില്ലെങ്കില്‍ പോലും സീക്വല്‍ എടുക്കേണ്ട അവസ്ഥയിലാണെന്നും താരം പറഞ്ഞു. സിനിമയുടെ വിജയാഘോഷത്തിനിടെയാണ് ജൂനിയര്‍ എന്‍ടിആറിന്റെ പ്രതികരണം. 

ആര്‍ആര്‍ആറിന്റെ രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ ആവശ്യം ന്യായമാണെന്നും താരം പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗം എടുത്തില്ലെങ്കില്‍ രാജമൗലിയെ നിങ്ങളെല്ലാം കൊല്ലുമെന്ന് എനിക്ക് ഉറപ്പാണ്. ഇതിനും പരിസമാപ്തി ആവശ്യമാണ് അതിനാല്‍ അദ്ദേഹം അദ്ദേഹം ആര്‍ആര്‍ആര്‍ 2 എടുക്കേണ്ടിവരും. ഇത് സത്യമാവുമെന്ന് പ്രതീക്ഷിക്കാം. അദ്ദേഹം ആര്‍ആര്‍ആര്‍ 2 എടുക്കട്ടേ- ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു. 

നടന്‍ രാം ചരണും ഇതിനെ പിന്തുണച്ചു. രാജമൗലി സാര്‍ ആര്‍ആര്‍ആര്‍ 2 നെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്കെല്ലാം സന്തോഷമുണ്ടാകും എന്നാണ് താരം പറഞ്ഞത്. ആര്‍ആര്‍ആര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് രാജമൗലിയും പ്രതികരിച്ചു. ആദ്യം ഇതൊന്നു തണുക്കട്ടെയെന്നും രണ്ടാം ഭാഗം വരുന്നതില്‍ ഞാനും സന്തോഷവാനായിരിക്കും. ബോക്‌സ് ഓഫിസ് വിജയം ഉണ്ടാക്കും എന്നതുകൊണ്ട് മാത്രമല്ല എന്റെ സഹോദരന്മാര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ കുറച്ചുകൂടി സമയം കിട്ടും എന്നതുകൊണ്ടാണ്. അതാണ് എന്നെ കൂടുതല്‍ ആവേശത്തിലാക്കുന്നത്. - രാജമൗലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ