ചലച്ചിത്രം

മകന് പറ്റിയ കഥയുമായി അൽഫോൺസ് പുത്രൻ എത്തി, ആ സിനിമ നടക്കണമെന്നാണ് ആ​ഗ്രഹം; വിജയ്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ ഏറ്റവും ആരാധകരുള്ള താരമാണ് വിജയ്. പുതിയ ചിത്രം ബീസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകൻ. ഇപ്പോൾ തന്റെ മകനെക്കുറിച്ച് താരം നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. മകൻ സഞ്ജയിന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചാണ് താരം പറഞ്ഞത്. സഞ്ജയിന് പിറ്റിയ കഥയുമായി മലയാളി സംവിധായകൻ അൽഫോൺസ് പുത്രൻ എത്തിയിരുന്നു എന്നാണ് വിജയ് പറഞ്ഞത്. 

സഞ്ജയിനെ സിനിമയിൽ അഭിനയിപ്പിക്കുന്നതിനായി ചിലർ സമീപിച്ചിരുന്നു. അതിനാൽ അൽഫോൺസ് പുത്രൻ പറഞ്ഞ കഥയാണ് തനിക്ക് ഇഷ്ടപ്പെട്ടത് എന്നാണ് സൺ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ നെൽസനോട് താരം പറഞ്ഞത്. ആ സിനിമ നടക്കണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടെന്നും വിജയ് വ്യക്തമാക്കി. 

ഒരു കഥ പറയാൻ വരാൻ ആ​ഗ്രഹമുണ്ടെന്നാണ് അൽഫോൺസ് പറഞ്ഞത്. എനിക്കുള്ള കഥയാണെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീടാണ് സഞ്ജയ്ക്ക് പറ്റിയ കഥയാണെന്ന് മനസിലായത്. അടുത്ത വീട്ടിലെ പയ്യൻ രീതിയിലുള്ള രസകരമായ കഥയായിരുന്നു അത്. സഞ്ജയ് സമ്മതിക്കണമെന്നും അവൻ സമ്മതിച്ചാൽ നല്ലതായിരിക്കുമെന്നും എനിക്ക് ഉള്ളിൽ അതിയായ ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ചെയ്യുന്നില്ല, കുറച്ചുകൂടി കഴിയട്ടേ എന്നാണ് സഞ്ജയ് പറഞ്ഞത്. ഏതാണ്ട് ഓകെ പറഞ്ഞതുപോലെയായിരുന്നു ആ മറുപടി.- വിജയ് പറഞ്ഞു.

അവൻ ക്യാമറയ്ക്ക് മുന്നിലായിരിക്കുമോ അതോ പിന്നിലായിരിക്കുമോ ഉണ്ടാവുക എന്നത് എനിക്ക് അറിയില്ല. അത് തീരുമാനിക്കേണ്ടത് അവനാണ്. അവൻ എന്തു തീരുമാനിച്ചാലും ഞങ്ങൾ പിന്തുണയ്ക്കും. അച്ഛനെന്ന രീതിയിൽ അമിതമായി മകന്റെ കാര്യത്തിൽ ഇടപെടാറില്ലെന്നും താരം വ്യക്തമാക്കി. കാനഡയിൽ സിനിമയുമായി ബന്ധപ്പെട്ട കോഴ്സ് ചെയ്യുകയാണ് ഇപ്പോൾ സഞ്ജയ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം