ചലച്ചിത്രം

ഗർഭിണിയാവാൻ അച്ഛന്റെ വിലക്ക്, സ്വാതന്ത്ര്യം നേടിയെടുത്തതിനു പിന്നാലെ സന്തോഷവാർത്തയുമായി ബ്രിട്ട്നി സ്പിയേഴ്സ്

സമകാലിക മലയാളം ഡെസ്ക്

ച്ഛനിൽ നിന്ന് സ്വ‌തന്ത്രയായതിന് പിന്നാലെ സന്തോഷ വാർത്തയുമായി ​ഗായിക ബ്രിട്ട്നി സ്പിയേഴ്സ്. ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ബ്രിട്ട്നിയും ജീവിതപങ്കാളി സാം അസ്ഖാരിയും. സോഷ്യൽ മീഡിയയിലൂടെയാണ് സന്തോഷവാർത്ത ​ഗായിക ആരാധകരെ അറിയിച്ചത്. 

13 വർഷങ്ങൾ നീണ്ട രക്ഷാകർതൃഭരണത്തിൽ നിന്നും കഴിഞ്ഞ ഒക്ടോബറിലാണ് ബ്രിട്ട്നി സ്പിയേഴ്സ് മോചനം നേടിയത്. വർഷങ്ങളോളം ​പിതാവ് ജാമി സ്പിയേഴ്സ് ആയിരുന്നു ഗായികയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്തിരുന്നത്. കൂടാതെ ​ഗർഭം ധരിക്കാനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനായി മരുന്നുകൾ കഴിപ്പിക്കുകയും ചെയ്തിരുന്നു. പിതാവിന്റെ ഭരണത്തിൽ മോചനം ലഭിച്ചതിന് പിന്നാലെ സാം അസ്ഖാരിയുമായി വിവാഹത്തിന് ഒരുങ്ങുന്നതായി താരം അറിയിച്ചിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. അതിനു പിന്നാലെയാണ് താൻ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നുവെന്ന വിവരം ബ്രിട്ട്നി പങ്കുവച്ചത്. 

സാമും സന്തോഷവാർത്ത ആരാധകരെ അറിയിച്ചു. ഒരു പിതാവാകണമെന്നത് ഏറെക്കാലമായുള്ള തന്റെ ആഗ്രഹമായിരുന്നെന്നും പിതാവിന്റേതായ എല്ലാ കടമകളും താൻ ആത്മാർഥതയോടെ നിർവഹിക്കുമെന്നും സാം കുറിച്ചത്. മുൻ പങ്കാളി കെവിൻ ഫെഡെർലൈനുമായുള്ള ബന്ധത്തിൽ ബ്രിട്ട്നിക്കു പതിനാറും പതിനഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ‌രക്ഷാകർതൃഭരണത്തിലെ പീഡനങ്ങൾ സഹിക്കാനാകാതെയാണ് ബ്രിട്ട്നി പിതാവിനെതിരെ പരാതിയു‌മായി കോടതിയെ സമീപിച്ചത്. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഗായികയ്ക്ക് അനുകൂലമായി വിധി വന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി