ചലച്ചിത്രം

രാജ്യത്തിന് അഭിമാനമായി മാധവന്റെ മകൻ, ഡാനിഷ് ഓപ്പണിൽ വെള്ളി; മലയാളി താരം സജന് സ്വർണനേട്ടം

സമകാലിക മലയാളം ഡെസ്ക്


ഡാനിഷ് ഓപ്പൺ നീന്തൽ മത്സരത്തിൽ രാജ്യത്തിന് അഭിമാനമായി കേരളത്തിന്റെ സജന്‍ പ്രകാശും വേദാന്ത് മാധവനും. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തിലാണ് സജൻ സ്വർണം നേടിയത്. 1500 മീറ്റര്‍ വിഭാഗത്തില്‍ വേദാന്ത് വെള്ളി മെഡൽ സ്വന്തമാക്കി. ഡാനിഷ് ഓപ്പണിന്റെ ഒന്നാം ദിവസം തന്നെയാണ് രണ്ട് മെഡലുകൾ രാജ്യം സ്വന്തമാക്കിയത്. 

നടന്‍ മാധവന്റെ മകനാണ് വേദാന്ത് മാധവന്‍. മകന്റെ വെള്ളിനേട്ടത്തെക്കുറിച്ച് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. മകൻ മെഡൽ സ്വീകരിക്കുന്നതിന്റെ വിഡിയോയും താരം പങ്കുവച്ചു. പരിശീലകനായ പ്രദീപ് കുമാറിനും മാധവന്‍ ഇതോടൊപ്പം നന്ദി പറഞ്ഞു.  സ്വർണം നേടിയ സജനെയും താരം അഭിനന്ദിച്ചു. 

മകൻ വേദാന്തിന്റെ ഒളിംപിക്സ് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നടൻ മാധവൻ ദുബായിലേക്ക് താമസം മാറ്റിയിരുന്നു. വേദാന്തിന്റെ നീന്തൽ പരിശീലനം മുടങ്ങാതിരിക്കാനാണ് മാധവനും കുടുംബവും ദുബായിലേക്ക് ചേക്കേറിയത്. 2026 ഒളിംപിക്സിൽ മകനെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് മാധവൻ. ഇന്ത്യയിലെ പ്രധാന നീന്തൽ പരിശീലന കേന്ദ്രങ്ങളെല്ലാം കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചിരിക്കുന്ന സാഹചര്യത്തിലാണ് മാധവനും ഭാര്യ സരിതയും വേദാന്തിനൊപ്പം ദുബായിലേക്ക് കൂടുമാറിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു